കോട്ടയം: കേരള നോളജ് ഇക്കോണമി മിഷൻ ജനുവരി 21 മുതൽ 27 വരെ ഓൺലൈൻ തൊഴിൽ മേള നടത്തുന്നു. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ www.knowledgemission.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് വീട്ടിൽ ഇരുന്നു തന്നെ ഓൺലൈൻ തൊഴിൽ മേളയിൽ പങ്കെടുക്കാം.
ഒരിക്കൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥിക്ക് അനുയോജ്യമായ തൊഴിൽ കണ്ടെത്തുന്നതുവരെ ഒന്നിലധികം അവസരങ്ങൾ നൽകും. ഓൺലൈൻ രജിസ്‌ട്രേഷനെക്കുറിച്ച് അറിയാൻ https://youtu.be/HzbhfFUX_Mo എന്ന ലിങ്കിൽ വീഡിയോ കാണുക. ഉദ്യോഗാർത്ഥികൾ തൊഴിൽ പാടവം, വിദ്യാഭ്യാസ യോഗ്യത, അനുഭവപരിചയം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി പ്രൊഫൈൽ രജിട്രേഷൻ പൂർണമാക്കി വെർച്വൽ ജോബ് ഫെയർ മോഡ് തിരഞ്ഞെടുക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതുക്കിയ വിവരങ്ങൾ, കരിക്കുലം വിറ്റ എന്നിവ അപ്ലോഡ് ചെയ്തശേഷം അനുയോജ്യമായ തൊഴിലുകൾ തെരഞ്ഞെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിന് റോബോട്ടിക് അഭിമുഖത്തിലും പങ്കെടുക്കാം. തൊഴിൽമേള സംബന്ധിച്ച ആനുകൂല്യങ്ങൾക്കും വിവിധ മേഖലകളിലെ തൊഴിൽ ലഭ്യതാ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരത്തിന് ഫോൺ: 0471 2737881.