കൊച്ചിയെ കാണുമ്പോള്‍ തന്നെ വെറുപ്പാവുകയാണ് , കേരളത്തിലെ മാലിന്യ സംസ്കരണത്തിന് രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

കൊച്ചി: കേരളത്തിലെ മാലിന്യ സംസ്കരണത്തിന് രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. ശുചിത്വ ഇന്‍ഡക്സില്‍ ഏഴ് വര്‍ഷം കൊണ്ട് കേരളം അഞ്ചാം സ്ഥാനത്ത് നിന്ന് 324-ാം സ്ഥാനത്തേക്ക് താഴ്ന്നു. കേരളത്തിന്‍റെ മാലിന്യ നിര്‍മാജനം ശരിയായ രീതിയിലല്ലെന്നും പിയൂഷ് ഗോയല്‍ കുറ്റപ്പെടുത്തി.

Advertisements

കൊച്ചിയുടെ മുഖം മാറിയിരിക്കുന്നു. 2015ല്‍ താന്‍ കണ്ട കൊച്ചിയല്ല ഇപ്പോഴത്തേത്. നിലവിലെ കൊച്ചിയെ കാണുമ്പോള്‍ തന്നെ വെറുപ്പാവുകയാണ്. മാലിന്യങ്ങള്‍ കെട്ടികിടക്കുന്ന അവസ്ഥയാണ്. കൊച്ചി നഗരത്തിലെ മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്യാത്തത് ഖേദകരമാണെന്നും പിയൂഷ് ഗോയല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, വിഷയത്തെ രാഷ്ട്രീയമായി കാണുന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് കൊച്ചി മേയര്‍ എം. അനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുന്‍ നിശ്ചയിച്ച സ്ഥലത്തല്ല കേന്ദ്ര മന്ത്രിയുടെ പരിപാടി നടന്നത്. മാലിന്യമില്ലാത്തതിനാല്‍ മാലിന്യമുള്ള സ്ഥലത്ത് പോയാണ് കേന്ദ്രമന്ത്രി പരിപാടി നടത്തിയതെന്നും മേയര്‍ വ്യക്തമാക്കി.

Hot Topics

Related Articles