സ്വതന്ത്ര ഭാരതത്തെ വർഗ്ഗീയതയ്‌ക്ക് അടിയറ വെയ്ക്കില്ല : ഉമ്മൻ ചാണ്ടി

കോട്ടയം: ആയിരക്കണക്കിന് കോൺഗ്രസ്സ് പ്രവർത്തകർ ജീവത്യാഗം ചെയ്ത് ബ്രിട്ടീഷ് കാരിൽ നിന്ന് നേടിയെടുത്ത ഇൻഡ്യയുടെ സ്വാതന്ത്ര്യം ഒരു ശക്തിക്കുമുന്നിലും അടിയറ വെയ്ക്കുവാൻ അനുവദിക്കില്ലന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു . രാജ്യത്തിന്സ്വാതന്ത്ര്യo ലഭിച്ചതിൻ്റെ 75- അം വാർഷികത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ആസാദ് കി ഗൗരവ് പദയാത്രയുടെ സമാപനസമ്മേളനം കോട്ടയം ഗാന്ധിസ്ക്വയറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു .കെ പി സി സി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ , കെ പി സി സി രാഷ്ടീയകാര്യ സമിതിയംഗം കെ സി ജോസഫ് , എ ഐ സി സിയംഗം കുര്യൻ ജോയ് , ജോസഫ് വാഴയ്ക്കൻ , കെ പി സി സി ജനറൽ സെക്രട്ടറിമാരായ ജോസി സെബാസ്റ്റ്യൻ , പി എ സലീം , കെ പി സി സി നിർവ്വഹക സമിതിയംഗങ്ങളായ ടോമി കല്ലാനി , ജോഷി ഫിലിപ്പ് , ഫിലിപ്പ് ജോസഫ് , കുഞ്ഞ് ഇല്ലം പള്ളി , പി എസ്സ് രഘു റാം , സുധ കുര്യൻ , ഫിൽസൺ മാത്യൂസ് ,മോഹൻ കെ നായർ , കെ സി നായർ ,ജി ഗോപകുമാർ , ബിജു പുന്നത്താനം , യൂജിൻ തോമസ്സ് , എം പി സന്തോഷ് കുമാർ ,ബാബു കെ കോര , ജോണി ജോസഫ് , ബോബി ഏലിയാസ് , സിബി ചേനപ്പാടി ,ജെയ് ജോൺപേരയിൽ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles