കോട്ടയം : സാധാരണക്കാർക്കും, കൃഷിക്കാർക്കും വൈദ്യുതി മേഖലയ്ക്ക് ആകെ തന്നെയും ദോഷകരമാകുന്ന വൈദ്യുതി ഭേദഗതി ബിൽ പാസ്സാക്കുന്നതിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്ന് ഡി.സി.സി. പ്രസിഡൻ്റ് നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. കേരള പവർ ബോർഡ് ഓഫീസേഴ്സ് ഫെഡറേഷൻ്റെ കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീ കുഞ്ഞ് ഇല്ലംപള്ളി സർവ്വീസിൽ നിന്നും വിരമിച്ച അംഗങ്ങളെ ആദരിച്ചു. ശ്രീമതി സാബി മോളുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി സുരേഷ് കുമാർ സ്വാഗതം ആശംസിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡൻ്റ് എസ്.മോഹനൻ, സംസ്ഥാന ഭാരവാഹികളായ ജോഫി.പി. ജോയി, ടിറ്റോം വില്യം, എസ്.ഷംസുദ്ദിൻ, ടോജോ സെബാസ്റ്റ്യൻ, ഷാബു സെബാസ്റ്റ്യൻ, ടോം.കെ.ജോസഫ്, അശോക് ഷെർലേക്കർ, സീലിയ തെരേസ, ശ്രീകുമാർ, കെ.പി.സുനിൽകുമാർ, പി.അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു.