കേരളത്തെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക പ്രതിസന്ധിയോ..? പ്രവാസികൾ അയക്കുന്ന പണത്തിൽ വൻ ഇടിവ്; കേരളത്തിന്റെ നട്ടെല്ലൊടിയ്ക്കുന്ന പ്രതിസന്ധി ഇങ്ങനെ

ദുബായ്: കേരളത്തിന്റെ സാമ്പത്തികസ്ഥിതിയ്ക്ക് കനത്ത ആഘാതമായി പ്രവാസികൾ അയക്കുന്ന പണത്തിൽ വൻകുറവ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) 2020-21ലെ പണമയയ്ക്കലിനെക്കുറിച്ചുള്ള കണക്ക് പ്രകാരം വിദേശ പണത്തിൽ സംസ്ഥാനത്തിന് വൻ ഇടിവുണ്ടായതായി വ്യക്തമാക്കുന്നു. 2020 മാർച്ചിൽ അറബ് ഗൾഫ് രാജ്യങ്ങളിൽ കൊറോണ പ്രതിസന്ധിയ്ക്ക് ശേഷമാണ് പണലഭ്യത കുറഞ്ഞത്.

Advertisements

പ്രവാസികളുടെ പണത്തിന്റെ കാര്യത്തിൽ കേരളം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതിൽ 35.2 ശതമാനം വിഹിതവുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. അതേസമയം 10.2 ശതമാനം മാത്രമാണ് കേരളത്തിന്റെ വിഹിതം. ഇതുവരെ യുഎഇയിൽ നിന്നായിരുന്നു ഇന്തയിലേക്ക് കൂടുതൽ പണം വന്നിരുന്നത്. എന്നാൽ 23.4 ശതമാനം വിഹിതവുമായി യുണൈറ്റഡ് സ്റ്റേറ്റ്സ് (യുഎസ്) ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പണം അയക്കുന്ന രാജ്യമായി വളർന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) 18 ശതമാനവും യുകെ 6.8 ശതമാനവും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പശ്ചിമേഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള പണമയക്കലിന്റെ പങ്ക് 2016-17ൽ 50 ശതമാനത്തിൽ നിന്ന് 2020-21ൽ ഏകദേശം 30 ശതമാനമായി കുറഞ്ഞതായും പുതിയ സർവേ വെളിപ്പെടുത്തുന്നു. ഈ മാറ്റങ്ങൾ അപ്രതീക്ഷിതമായിരുന്നില്ല. കൊറോണ പശ്ചിമേഷ്യൻ സമ്ബദ്വ്യവസ്ഥയെ മോശമായി ബാധിച്ചു. അവരുടെ സമ്ബദ വ്യവസ്ഥ പ്രധാനമായും നിർമ്മാണം, വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, വ്യോമയാന മേഖലകളെ ആശ്രയിച്ചിരിക്കുന്നു. ഈ മേഖലകളെല്ലാം അടച്ചിട്ടതിനാൽ കുറഞ്ഞ ശമ്പളമുള്ള ആയിരക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായി.

‘2020നും 21നും ഇടയിൽ തൊഴിൽ നഷ്ടം കാരണം 1.7 ദശലക്ഷത്തിലധികം കേരളീയർ പ്രധാനമായും പശ്ചിമേഷ്യയിൽ നിന്ന് മടങ്ങിയെത്തി. കേരളീയർ ഇപ്പോഴും പശ്ചിമേഷ്യയെയാണ് ഇഷ്ടപ്പെടുന്നത്, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ളവർ യുഎസിലേക്കും യൂറോപ്പിലേക്കുമാണ് കുടിയേറുന്നത്. കേരളത്തിലെ പ്രമുഖ സാമ്പത്തിക വിദഗ്ധനായ കെ.പി.കണ്ണന്റെ പഠനം വെളിപ്പെടുത്തുന്നത് സംസ്ഥാനത്ത് പ്രതിവർഷം ലഭിക്കുന്ന പണമയയ്ക്കൽ മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിന്റെ (എൻഎസ്ഡിപി) ഏകദേശം 13.33 ശതമാനമാണ്. കൊറോണ കാരണം പശ്ചിമേഷ്യയിൽ നിന്നുള്ള പണമയയ്ക്കൽ കാര്യമായി ബാധിച്ചു. ലോകബാങ്ക് നടത്തിയ ഒരു പഠനം വെളിപ്പെടുത്തിയത്, ‘2020 ജനുവരിക്ക് ശേഷം ലഭിച്ച തുക കുറഞ്ഞുവെന്ന് ഏകദേശം 49 ശതമാനം കുടുംബങ്ങളും പ്രസ്താവിച്ചു.

ഐഐടി-ചെന്നൈ പ്രൊഫസറും വികസന സാമ്ബത്തിക വിദഗ്ധനുമായ എം സുരേഷ് ബാബു പറഞ്ഞു, ‘കേരളം പണമടയ്ക്കലിനെ വളരെയധികം ആശ്രയിക്കുന്നു, അതിൽ എന്തെങ്കിലും കുറവുണ്ടായാൽ അത് സംസ്ഥാന സമ്ബദ്വ്യവസ്ഥയെ ബാധിക്കും. ‘ഏത് സമ്ബദ്വ്യവസ്ഥയിലും രണ്ട് തരം ഗുണിതങ്ങളുണ്ട്. ഒന്ന് നിക്ഷേപ ഗുണിതം, മറ്റൊന്ന് ഉപഭോഗ ഗുണിതം. പണമയയ്ക്കുന്നത് ഉപഭോഗ ഗുണിതത്തിലേക്ക്. അല്ലെങ്കിൽ മറ്റൊരു തരത്തിൽ പറഞ്ഞാൽ, കേരളത്തിലേക്കുള്ള ഇൻവേർഡ് റെമിറ്റൻസ് (പ്രവാസി പണം)സാധനങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്നു. സ്‌കൂൾ അല്ലെങ്കിൽ മെഡിക്കൽ ബില്ലുകൾ അടയ്ക്കുക, വായ്പകൾ തിരിച്ചടയ്ക്കുക തുടങ്ങിയവയ്ക്കും വിദേശ പണം ഉപയോഗിക്കുന്നു,’ സുരേഷ് ബാബു പറഞ്ഞു.

അതിനാൽ, പണമയയ്ക്കൽ കുറവായിരിക്കുമ്‌ബോൾ, വിപണിയിൽ പണത്തിന്റെ പ്രചാരം കുറയുന്നു. വിപണിയിൽ പണം കുറയുന്നു എന്നതിനർത്ഥം സർക്കാർ നികുതി പിരിവ് വിഹിതവും കുറയുന്നു,’ അദ്ദേഹം പറഞ്ഞു. സംസ്ഥാന സമ്ബദ്വ്യവസ്ഥയെ അനൗദ്യോഗികമായി എൽഎൽആർ (മദ്യം, ലോട്ടറി, പണമയ്ക്കൽ) സമ്പദ്വ്യവസ്ഥ എന്നാണ് വിളിക്കുന്നതെന്നും അവയിലേതെങ്കിലും അസന്തുലിതാവസ്ഥയുണ്ടെങ്കിൽ അത് ഗുരുതരമായ പ്രശ്‌നമാകുമെന്നും ബാബു കൂട്ടിച്ചേർത്തു. കേരളത്തിന്റെ പൊതുകടം ഏകദേശം 3.5 ലക്ഷം കോടിയാണ്. ഏറ്റവും കൂടുതൽ കടബാധ്യതയുള്ള ആദ്യ 10 സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.

Hot Topics

Related Articles