തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കാക്കി യൂണിഫോം. രണ്ടുമാസത്തിനകം യൂണിഫോം വിതരണം പൂര്‍ത്തിയാക്കും.നിലവിലെ ആകാശ നീല ഷര്‍ട്ടും നീല പാന്റുമാണ് മാറ്റുന്നത്. ജോലിക്ക് ഇണങ്ങുന്നത് കാക്കി പാന്റ്സും ഷര്‍ട്ടുമാണെന്ന് ജീവനക്കാരുടെ യൂണിയനുകള്‍ പറഞ്ഞിരുന്നു. ഇതുപ്രകാരമാണ് യൂണിഫോം മാറ്റുന്നത്. ഇരുപതിനായിരത്തിലേറെ ജീവനക്കാര്‍ക്ക് യൂണിഫോം നല്‍കും. വര്‍ഷങ്ങള്‍ക്കു ശേഷമാണ് പഴയ കാക്കി യൂണിഫോമിലേക്ക് തിരിച്ചുവരുന്നത്.
രണ്ടുജോടി യൂണിഫോം ജീവനക്കാര്‍ക്ക് സൗജന്യമായി നല്‍കും. മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക് നിലവിലെ നീല യൂണിഫോം തുടരും. പത്തുവര്‍ഷത്തിനിടെ ഇതാദ്യമായാണ് സൗജന്യമായി കെഎസ്‌ആര്‍ടിസി യൂണിഫോം നല്‍കുന്നത്. ഇതിനായി മൂന്നുകോടി രൂപയാണ് ചെലവ്. നാഷണല്‍ ടെക്സ്റ്റൈല്‍ കോര്‍പറേഷനില്‍നിന്നാണ് യൂണിഫോമിനുള്ള തുണി എടുക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനുള്ള ടെൻഡര്‍ നടപടിയായി. പൊലീസ് യൂണിഫോമിനുള്ള ഗുണനിലവാരത്തിലുള്ളതാണ് തുണി. കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിലെ കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഇളം ഓറഞ്ച് ഷര്‍ട്ടും കറുത്ത നിറത്തിലുള്ള പാന്റ്സും തുടരും