കൈക്കൂലിക്കാരിയായ ഇടത് സംഘടനാ നേതാവിന്റെ പത്താം ക്ലാസും ബിരുദവും അന്വേഷിക്കണം: കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്

കോട്ടയം: എം.ജി സർവകലാശാലയിലെ കൈക്കൂലിക്കേസിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്. ഭരണ അധികാര മാഫിയകളാണ് എം.ജി സർവകലാശാല ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Advertisements

കൈക്കൂലിക്കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥ എട്ടാം ക്ലാസ് വിദ്യാഭ്യാസവുമായി സർവ്വകലാശാലയിൽ ജോലി നേടി പിന്നീട് 20 വർഷത്തിന് ശേഷമുള്ള അഞ്ച് വർഷം കൊണ്ട് പത്താം ക്ലാസും ബിരുദവും നേടിയതിൽ ക്രമ വിരുദ്ധമായ നടപടികൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും അഭിജിത് ആവശ്യപ്പെട്ടു. സർവകലാശാലയിലെ അഴിമതികൾക്കും കൈക്കൂലിക്കുമെതിരെ വെള്ളിയാഴ്ച എം.ജി സർവ്വകലാശാല ആസ്ഥാനത്തേക്ക് കെ.എസ്.യു മാർച്ച് സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ പി.കെ വൈശാഖും ഒപ്പമുണ്ടായിരുന്നു.

Hot Topics

Related Articles