തിരുവനന്തപുരം : ഇടത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസും ബിജെപിയും ഓവര്‍ടൈം വര്‍ക്ക് ചെയ്യുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.ആരെയും ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം. ഇത് ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും കാനം വ്യക്തമാക്കി.
സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നത് ആരായാലും അവര്‍ക്കെതിരെ നടപടി എടുക്കുമെന്നും കാനം രാജേന്ദ്രന് പറഞ്ഞു. വിജിലന്‍സ് മേധാവിക്കെതിരായ നടപടി അതിന്റെ ഭാഗമാണ്. നടപടി സംബന്ധിച്ച ആരോപണങ്ങളില്‍ കാര്യമില്ല. ഏതോ പൊലീസുകാരന്റെ പൊട്ടബുദ്ധിയില്‍ തോന്നിയ കാര്യമാണ് , അതിലപ്പുറം ഗൗരവം അതിന് കൊടുക്കേണ്ടതില്ല, ഭരണ നേതൃത്വം അറിഞ്ഞല്ല വിജിലന്‍സ് ഡയറക്ടറുടെ ഇടപെടല്‍ ഉണ്ടായതെന്നും കാനം രാജേന്ദ്രന് മാധ്യമങ്ങളോട് പ്രതികരിച്ചു.