കൊച്ചി: ആഴക്കടലിൽ നർകോട്ടിക്സ് കണ്ട്രോൾ ബ്യൂറോയുടെ വൻ ലഹരിവേട്ട. കോടികള്‍ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടികൂടിയത്.
പിടികൂടിയത് നേവിയുടെ സഹായത്തോടെ. പിടികൂടിയത് 15000 കോടിയുടെ ലഹരി മരുന്ന്. 3200 കിലോ മെത്താഫെറ്റാമിൻ, 500 കിലോ ഹെറോയിൻ, 529 കിലോ ഹാഷിഷ് ഓയിൽ എന്നിവയാണ് പിടികൂടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരി വേട്ടയാണിത്. സംഭവത്തിൽ ഒരു പാകിസ്ഥാൻ സ്വദേശിയും ഇറാൻ സ്വദേശിയും പിടിയിലായിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്നാണ് ലഹരി മരുന്ന് എത്തിച്ചത്. ഇന്ത്യൻ ഏജൻസിയുടെ കപ്പലിലാണ് ലഹരി മരുന്ന് കടത്തിയത്. എൻ സി ബിയും നേവിയും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇത്രയും ലഹരി മരുന്ന് പിടിച്ചെടുത്തത്. ഓപ്പറേഷൻ സമുദ്ര ഗുപ്തയുടെ ഭാഗമായാണ് പരിശോധന നടത്തിയത്.