സർവകലാശാല ലൈബ്രറിയിൽ നിന്നെത്തടുത്ത പുസ്തകങ്ങൾ തിരികെ നൽകിയില്ല; ഗവേഷണ തുക കൈപ്പറ്റിയിട്ടും പ്രബന്ധം സമർപ്പിച്ചില്ല; എ.എ റഹീം എം.പി അടക്കം വിദ്യാർത്ഥി നേതാക്കൾക്കെതിരെ ആരോപണവുമായി സർവകലാശാല

തിരുവനന്തപുരം: എ.എ.റഹീം എം.പിയും വിദ്യാർത്ഥി നേതാക്കളുമടക്കം കേരള സർവകലാശാലാ ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകങ്ങൾ തിരികെ നൽകിയില്ലെന്ന് സർവകലാശാലയുടെ ഓഡിറ്റ് വിഭാഗം കണ്ടെത്തി.
റഹിം കേരള സർവകലാശാലയുടെ ഇസ്ലാമിക് സ്റ്റഡീസ് ലൈബ്രറിയൽ നിന്ന് അഞ്ച് വർഷം മുമ്പെടുത്ത ഭഗത് സിംഗ്, അറബി ചരിത്രം, സ്വദേശാഭിമാനി വക്കം മൗലവി, കേരള മുസ്ലീങ്ങൾ, ടിപ്പു സുൽത്താൻ തുടങ്ങിയ എട്ട് പുസ്തകങ്ങൾ മടക്കി നൽകിയിട്ടില്ല. ഗവേഷക വിദ്യാർത്ഥിയായിരുന്നപ്പോഴാണ് ഇവ കൈപ്പറ്റിയത്.

Advertisements

2014 മുതൽ 2017 വരെ ഇസ്ലാമിക് പഠനവകുപ്പിൽ ഗവേഷക വിദ്യാർഥിയായിരിക്കെ നാല് ലക്ഷത്തോളം രൂപ റഹിം ഫെല്ലോഷിപ്പായി കൈപ്പറ്റിയെങ്കിലും,ഗവേഷണ പ്രബന്ധം സമർപ്പിച്ചില്ലെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു. സർവകലാശാലാ ലൈബ്രറി ചട്ടപ്രകാരം ആറു മാസത്തിൽ കൂടുതൽ സമയം പുസ്തകങ്ങൾ കൈവശം വയ്ക്കാൻ പാടില്ല. വിദ്യാർത്ഥിയായിരിക്കുമ്പോൾ ആവശ്യമെങ്കിൽ പുതുക്കി വാങ്ങാൻ വ്യവസ്ഥയുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാലാവധി കഴിഞ്ഞ ശേഷം അധികൃതർ ആവശ്യപ്പെട്ടെങ്കിലും,റഹിം പുസ്തകങ്ങൾ മടക്കി നൽകാൻ കൂട്ടാക്കിയില്ല. ഈ കാലയളവിൽ അദ്ദേഹം സർവകലാശാല സിൻഡിക്കേറ്റംഗമായിരുന്നതിനാൽ ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിച്ചതുമില്ല. കഴിഞ്ഞ ജൂണിൽ ലൈബ്രറിയുടെ സ്‌റ്റോക്ക് ഓഡിറ്റ് നടന്നപ്പോഴാണ് പുസ്തകങ്ങൾ റഹിം മടക്കി നൽകിയിട്ടില്ലെന്ന് കണ്ടെത്തിയത്. ഇക്കാര്യം മേലധികാരികൾക്ക് ഓഡി?റ്റ് വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിരവധി വിദ്യാർത്ഥി നേതാക്കളും വില കൂടിയ ലൈബ്രറി പുസ്തകങ്ങൾ മടക്കി നൽകുന്നില്ലെന്ന് പരാതിയുണ്ട്. പല വകുപ്പു മേധാവിമാരും ഇതിൽ കണ്ണടയ്ക്കുന്നതായി ആക്ഷേപമുണ്ട്. നഷ്ടപ്പെട്ട പുസ്തകങ്ങൾ ലൈബ്രറിയുടെ ശേഖരത്തിലേക്ക് തിരിച്ചു പിടിക്കാൻ നടപടിയെടുക്കണമെന്ന് വിസിയോട് സേവ് യൂണിവേഴ്‌സിറ്റി കാമ്പെയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം ഷാജർഖാനും ആവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.