സഞ്ജുവിന് വേണ്ടി ആഞ്ഞടിച്ച് മന്ത്രി വി ശിവൻ കുട്ടി ; ബിസിസിഐ എന്ന് ഈ ക്വാട്ട കളി നിർത്തും? ഉറപ്പായിരുന്ന ലോകകപ്പ് കിരീടം തട്ടിത്തെറിപ്പിച്ചത് പക്ഷപാതിത്വം മൂലം ; വൈറലായി മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

തിരുവനന്തപുരം : ഇന്ത്യയുടെ ലോകകപ്പ് തോൽവിക്ക് പിന്നാലെ ബിസിസിഐക്കെതിരെ ശക്തമായ വിമർശനവുമായി കേരള വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്വന്തം ജില്ലക്കാരനും മലയാളികൾക്ക് ഏറെ പ്രിയങ്കരുമായ കേരളത്തിൽ നിന്നുള്ള ഇന്ത്യൻ താരം സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തതിലെ അമർഷവും ഇന്ത്യൻ ടീം പരാജയപ്പെട്ടതിലുള്ള സങ്കടവും ഒരുമിച്ച് സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു മന്ത്രി. മുൻപ് സഞ്ജു വിനെ ലോകകപ്പ് ടീമിൽ എടുക്കാതിരുന്നത് സംബന്ധിച്ച് പ്രതിഷേധവുമായി മന്ത്രി രംഗത്ത് എത്തിയിരുന്നു.

Advertisements

ഫോമിലില്ലാതിരുന്ന പന്തിനെ വീണ്ടും ടീമിൽ ഉൾപ്പെടുത്തുന്നതിലൂടെ ബിസിസിഐ പക്ഷപാതിത്വം കാണിക്കുകയാണ് എന്ന് വിമർശിക്കാനും മന്ത്രി മറന്നില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ടി ട്വന്റി ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് ഇന്ത്യ തോറ്റു പുറത്തായത് ദൗർഭാഗ്യകരമാണ്. അതിൽ വേദനയുണ്ട്.

ഈ തോൽവിക്ക് കാരണം ബിസിസിഐയും സെലക്ടർമാരുമാണ്. വിക്കറ്റ് കീപ്പർ/ ബാറ്ററായി ലോകകപ്പ് ടീമിൽ ഇടം പിടിച്ചത് ഋഷഭ് പന്തും ദിനേശ് കാർത്തിക്കുമാണ്. ഇരുവരുടെയും ലോകകപ്പിലെ പ്രകടനം ഒന്ന് പരിശോധിച്ചു നോക്കുക. ഒരു കളിയിൽ പോലും രണ്ടക്കം കടക്കാൻ ഇരുവർക്കും ആയിട്ടില്ല.

മികച്ച പവർ ഹിറ്ററായ, ഫോമിലുള്ള, മികച്ച ശരാശരിയുള്ള സഞ്ജു സാംസണെ തഴഞ്ഞാണ് ഇരുവരെയും ടീമിൽ എടുത്തത്. ഇത് തികഞ്ഞ അനീതി ആണെന്ന് ഞാൻ ആ ഘട്ടത്തിൽ തന്നെ വ്യക്തമാക്കിയത്.

മറ്റൊരു ഉദാഹരണം നോക്കുക. വരാൻ പോകുന്ന ന്യൂസിലൻഡ് പരമ്പരയിൽ ഏകദിനത്തിലും ടി ട്വന്റിയിലും വൈസ് ക്യാപ്റ്റൻ ആയിട്ടാണ് ഋഷഭ് പന്തിനെ നിയോഗിച്ചിട്ടുള്ളത്. അതായത് എങ്ങിനെ ഫോം ഔട്ട്‌ ആണെങ്കിലും ടീമിൽ നിലനിർത്തുക എന്നതാണ് അജണ്ട. സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നതാകട്ടെ ബാറ്ററായി മാത്രം.

വെറൊന്ന് കൂടി. ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ഏകദിന ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിലും ഋഷഭ് പന്ത്‌ ഉണ്ട്, സഞ്ജു ഇല്ല താനും.

ബിസിസിഐ എന്ന് ഈ ക്വാട്ട കളി നിർത്തും? ഉറപ്പായിരുന്ന ലോകകപ്പ് കിരീടം തട്ടിത്തെറിപ്പിച്ചത് പക്ഷപാതിത്വം മൂലമാണെന്ന് ഞാൻ ഉറക്കെ തന്നെ വിളിച്ചു പറയും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.