തിരുവനന്തപുരം : പുതിയ മന്ത്രിമാര്‍ ക്രിസ്മസിനുശേഷം സ്ഥാനമേല്‍ക്കും. ഡിസംബര്‍ 27-ന് സത്യപ്രതിജ്ഞ നടത്താനാണ് ഇടതുമുന്നണിയിലെ ആലോചന.കെ.ബി. ഗണേഷ് കുമാര്‍, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് പുതിയ മന്ത്രിമാരായെത്തുന്നത്. മന്ത്രിമാരായ ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ സ്ഥാനമൊഴിയും.
ഇവര്‍ കൈകാര്യംചെയ്തിരുന്ന വകുപ്പുകള്‍ പുതിയ മന്ത്രിമാര്‍ക്ക് കൈമാറും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സര്‍ക്കാരിന്റെ രണ്ടരവര്‍ഷം കഴിയുമ്ബോള്‍ ഇടതുമുന്നണിയിലെ രണ്ടുഘടകകക്ഷികള്‍ മന്ത്രിപദവി മറ്റ് രണ്ടു ഘടകകക്ഷികള്‍ക്ക് കൈമാറണമെന്ന് നേരത്തേ ധാരണയായിരുന്നു. ഇതനുസരിച്ചാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ മന്ത്രി ആന്റണി രാജുവും ഐ.എൻ.എലിന്റെ മന്ത്രിയായ അഹമ്മദ് ദേവര്‍കോവിലും സ്ഥാനമൊഴിയുന്നത്.
ആന്റണി രാജുവിന്റെ ഗതാഗതവകുപ്പാണ് ഗണേഷ് കുമാറിന് ലഭിക്കുക. തുറമുഖം, പുരാവസ്തു, മ്യൂസിയും വകുപ്പുകളാണ് രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ലഭിക്കുക. മറ്റുമന്ത്രിമാരുടെ ചുമതലകള്‍ മാറുന്നവിധം വകുപ്പുമാറ്റം വേണ്ടെന്നാണ് സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട്.