കേരളത്തെ അരാജകത്വത്തിലേക്ക് നയിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണം : ബ്ലോക്ക് പ്രസിഡൻ്റ് എൻ സുരേഷ് : കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി

പാലാ : മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവയ്ക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിൻ്റെ ക്രിമിനൽവൽക്കരണം അവസാനിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കുവാൻ സർക്കാർ അടിയന്തിരമായി പൊതു വിപണിയിൽ ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോൺഗ്രസ് കരൂർ മണ്ഡലം കമ്മറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻ്റ് പയസ് മാണി അദ്ധ്യക്ഷത വഹിച്ചു.

Advertisements

അഴിമതിയിലും കെടുകാര്യസ്ഥതയിലും ദിനംപ്രതി മുങ്ങിക്കുളിച്ച് കേരളത്തെ അരാജകത്വത്തിലേക്ക് നയിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എൻ.സുരേഷ് പ്രകടനം ഉദ്ഘാടനം ചെയ്തു കൊണ്ട് ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുഖ്യമന്ത്രിയെ റബർ സ്റ്റാമ്പാക്കി പൊളിറ്റിക്കൽ സെക്രട്ടറിയും എ ഡി ജി പി യും അടങ്ങുന്ന ഉപജാപക സംഘം ഭരണ നിയന്ത്രണം മൊത്തമായി പിടിച്ചെടുത്തിരിക്കുന്നുവെന്ന് പ്രസിഡൻ്റ് പറഞ്ഞു.സാബു എബ്രഹാം, ടോമി പാറയിൽ, നവീൻ പുത്തൻപുരക്കൽ, ബാലകൃഷ്ണൻ ഓലേടത്ത്, റോയി മണിയമ്മാക്കൽ, ശശി പറഞ്ഞാട്ട്, ജോസഫ് നരിച്ചകുന്നേൽ, മനോജ് വള്ളിച്ചിറ, എം ജി ബാബുക്കുട്ടൻ, എൻ.എം.ഉതുപ്പാൻ, ഗോപൻ തറപ്പിൽ.പി .വി രാമൻ, ബെന്നി കുറ്റിയാങ്കൽ, സിബി വെട്ടം ,ജയിംസ് കുന്നേൽ, ഭാസ്കരൻനായർ, മോഹൻ ദാസ് കല്ലറയ്ക്കൽ, പ്രമോദ്, മാത്യു കാടൻകാവിൽ, എബ്രഹാം എലിവാലുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.