ഇങ്ങനെയാണെങ്കിൽ കേരളം നിങ്ങളുടെ കയ്യിൽ തരും; പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുമോദിച്ച് ഹരീഷ് പേരടി

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് നടൻ ഹരീഷ് പേരടി. കേരളത്തിന്റെ വികസനത്തിന് അനുമതി നൽകിയതിൽ ഫണ്ട് അനുവദിച്ചതിൽ ഒരു മലയാളി എന്ന നിലയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. ഇങ്ങിനെയാണെങ്കിൽ ഒരു ഇടനിലക്കാരുമില്ലാതെ കേരളം നിങ്ങൾക്ക് നേരിട്ട് കൈ തരുമെന്ന് ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Advertisements

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോദിജീ ഞാൻ കാക്കനാടാണ് താമസിക്കുന്നത്…മെട്രോയുടെ രണ്ടാഘട്ട വികസനം എന്റെ വീട്ടിനടുത്തേക്ക് എത്തുന്നു എന്നറിയുന്നതിൽ വ്യക്തിപരമായി നിറഞ്ഞ സന്തോഷം..കേരളത്തിന്റെ വികസനത്തിന് അനുമതി നൽകിയതിൽ ഫണ്ട് അനുവദിച്ചതിൽ ഒരു മലയാളി എന്ന നിലക്ക് ഹൃദയം നിറഞ്ഞ നന്ദി…ഇങ്ങിനെയാണെങ്കിൽ ഒരു ഇടനിലക്കാരുമില്ലാതെ കേരളം നിങ്ങൾക്ക് നേരിട്ട് കൈ തരും…കേരളത്തിന് ജാതിയും മതവുമില്ലാത്ത വികസനമാണാവിശ്യം..മോദിജീ ഹൃദയം നിറഞ്ഞ ഓണാശംസകൾ..

Hot Topics

Related Articles