കോട്ടയം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ തടഞ്ഞ് വച്ച് സർക്കാർ പണം ധൂർത്തടിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പറഞ്ഞു. ജീവനക്കാരോട് മാത്രമല്ല സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളോടും സർക്കാരിന് ഈ സമീപനമാണ്. ഭരിച്ച് ഭരിച്ച് കേരളത്തെ തകർത്തിട്ട് മേനി പറച്ചിൽ മാത്രമാണ് ഇപ്പോൾ നടക്കുന്നത് അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരി 24 ന് ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിന് മുന്നോടിയായുള്ള സെറ്റോ ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യു അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി. ഓ.റ്റി. പ്രകാശ് , ബിനോജ് എസ്., മഹേഷ് എൻ , റോണി ജോർജ് , തങ്കം റ്റി എ. , സതീഷ് ജോർജ് , നവീൻ എൻ , ജോസ് മാത്യു , സോജോ തോമസ് , ഷിജിനി തമ്പി , എം.സി. സ്കറിയാ , അഷ്റഫ് പറപ്പള്ളി , മനോജ് എസ് സെബാസ്റ്റ്യൻഎന്നിവർ പ്രസംഗിച്ചു.