എസ്.എഫ്.ഐ. വിദ്യാർത്ഥികളെ കയറൂരി വിടരുത് : കേരള എൻ ജി ഒ അസോസിയേഷൻ

പള്ളിക്കത്തോട് : അദ്ധ്യാപകരെ പോലും അക്രമിക്കുന്ന തരത്തിൽ സംഘടനാ ഭാരവാഹികളായ വിദ്യാർത്ഥികളെ എസ്.എഫ്.ഐ. കയറൂരി വിടരുതെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എം.ജെ. തോമസ് ഹെർബിറ്റ് ആവശ്യപ്പെട്ടു. പള്ളിക്കത്തോട് ഗവ. ഐ.റ്റി.ഐ. ജീവനക്കാരായ ഇടത് സംഘടനയുടെ ജില്ലാ നേതാവിനെയും രണ്ട് എൻജിഒ അസോസിയേഷൻ പ്രവർത്തകരെയുമാണ് വഴിയിൽ കാത്തിരുന്ന് തടഞ്ഞ് നിർത്തി മുപ്പതോളം പേരടങ്ങുന്ന സംഘം അതി ക്രൂരമായി മർദ്ദിച്ചത്. ജീവനക്കാർക്ക് ജീവഭയമില്ലാതെ ജോലി ചെയ്യുവാനുള്ള സാഹചര്യം സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടണം. അക്രമികൾക്കെതിരെ പോലീസ് നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള എൻ ജി ഒ അസോസിയേഷൻ പള്ളിക്കത്തോട് ഗവ. ഐ.റ്റി.ഐ.യിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു , ജില്ലാ പ്രസിഡൻ്റ് സതീഷ് ജോർജ് , ബ്രാഞ്ച് പ്രസിഡൻ്റ് എം.സി. ജോണിക്കുട്ടി , സുബിൻ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.