ജനോന്മുഖ സിവില്‍ സര്‍വീസിനായി അണിനിരക്കുക: എന്‍ജിഒ യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയ സമ്മേളനം

കോട്ടയം : ജനോന്മുഖ സിവില്‍ സര്‍വീസിനായി അണി ചേരാന്‍ എന്‍ജിഒ യൂണിയന്‍ കോട്ടയം സിവില്‍ സ്റ്റേഷൻ ഏരിയയുടെ 58-ാമത് വാര്‍ഷികസമ്മേളനം ആഹ്വാനം ചെയ്തു. കോട്ടയം ലൂര്‍ദ്ദ് പള്ളി ഹാളില്‍ വച്ച് ചേര്‍ന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം എ അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു.

Advertisements

ഏരിയ പ്രസിഡന്റ് ഷീന ബി നായര്‍ രാവിലെ 10 മണിക്ക് പതാക ഉയര്‍ത്തി. പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തില്‍ ഏരിയ സെക്രട്ടറി മനേഷ് ജോൺ പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ ശ്രീകാന്ത് പി കെ വരവുചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം ലക്ഷ്മി മോഹന്‍ സന്നിഹിതയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഘടന ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളും രാജ്യത്തെ പൊതു സാഹചര്യങ്ങളും സിവിൽ സര്‍വീസിലെ മാറ്റങ്ങളും സമ്മേളനത്തിൽ സജീവചര്‍ച്ചയ്ക്ക് വിധേയമായി.

പുതിയ ഭാരവാഹികളായി മനു കെ കെ (പ്രസിഡന്റ്), കെ ബി ഷാജി, എല്‍ ബേബിമായ (വൈസ് പ്രസിഡന്റുമാര്‍), മനേഷ് ജോൺ (സെക്രട്ടറി), ലീന പി കുര്യൻ, അരവിന്ദ് എസ്‌ ചന്ദ്രന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ശ്രീകാന്ത് പി കെ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ജി രാജിയാണ് വനിതാ സബ് കമ്മറ്റി കൺവീനർ. സമ്മേളനം വൈകിട്ട് 5 മണിക്ക് സമാപിച്ചു.

Hot Topics

Related Articles