കോട്ടയം ജില്ലയിൽ എൻജിഒ യൂണിയൻ പച്ചക്കറി കൃഷിക്ക് ആരംഭം; കൃഷി നടത്തുന്നത് ഓണത്തിന് മുന്നോടിയായി

കോട്ടയം: എൻജിഒ യൂണിയൻ ടൗൺ ഏരിയയുടെ ആഭിമുഖ്യത്തിൽ ഓണത്തിനു മുന്നോടിയായി പച്ചക്കറി കൃഷി നടത്തുന്നു. പരിപാടിയുടെ ഉദ്ഘാടനം പിഡബ്ല്യുഡി ഓഫീസ് സമുച്ചയത്തിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായർ നിർവഹിച്ചു. ഏരിയ പ്രസിഡന്റ് സുദീപ് എസ് അദ്ധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി സുബിൻ ലൂക്കോസ് സ്വാഗതവും ട്രഷറർ രാജേഷ് കുമാർ പി പി നന്ദിയും പറഞ്ഞു.

Advertisements

അനുബന്ധമായി പച്ചത്തുരുത്ത് ഔഷധോദ്യാന നിർമ്മാണത്തിന്റെയും ജീവനക്കാർക്കുള്ള പച്ചക്കറിവിത്തുകളുടെ വിതരണവും സീമ എസ് നായർ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് കെ ആർ അനിൽകുമാർ, ജില്ലാ സെക്രട്ടറി ഉദയൻ വി കെ, ജില്ലാ സെക്രട്ടറിയേറ്റംഗം കെ ഡി സലിംകുമാർ, ജില്ലാ കമ്മറ്റിയംഗം പ്രജിത പി പി, ഷാഹിരാജ് വി ആർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കനത്ത മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ കൂടുതൽ സേവനം ദുരിതാശ്വാസ മേഖലയിൽ കേന്ദ്രീകരിക്കേണ്ടതിനാൽ മഴയ്ക്കു ശേഷം മാത്രം കൃഷി വിപുലമാക്കാനാണ് യൂണിയൻ തീരുമാനം. പിഡബ്ല്യുഡി കോംപ്ലക്‌സ് കൂടാതെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് പരിസരത്തും വയസ്‌കര വിദ്യാഭ്യാസ സമുച്ചയ പരിസരത്തും എൻജിഒ യൂണിയൻ ടൗൺ ഏരിയ പച്ചക്കറി കൃഷി നടത്തും.

Hot Topics

Related Articles