കേരള പുലയർ മഹാസഭ 1435 ഉല്ലലനോർത്ത് ശാഖ പഠനോപകരണ വിതരണം നടത്തി

ഫോട്ടോ:കേരളപുലയർ മഹാസഭ ഉല്ലല നോർത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിൽ എസ് എസ് എൽസി,പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ കോട്ടയംഡിഇഒ എം. ആർ.സുനിമോൾ ഉപഹാരം നൽകി അനുമോദിക്കുന്നു.

Advertisements

തലയാഴം: കേരള പുലയർ മഹാസഭ 1435 ഉല്ലലനോർത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രോഗ്രാം കോ-ഓർഡിനേറ്റർ വി.ആർ.ആനന്ദൻ്റെ അധ്യക്ഷതയിൽ ശാഖാങ്കണത്തിൽ നടന്നയോഗം കോട്ടയംഡിഇഒ എം.ആർ. സുനിമോൾ ഉദ്ഘാടനം ചെയ്തു.പഠനോപകരണ വിതരണോദ്ഘാടനം കെപിഎം എസ് വൈക്കം യൂണിയൻ സെക്രട്ടറി എൻ.കെ. രാജു നിർവഹിച്ചു. യോഗത്തിൽ എസ് എൽ സി പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

പഠനം തന്നെ ലഹരി ബോധവത്ക്കരണ ക്ലാസ് എക്സൈസ് വൈക്കം റേഞ്ച് പ്രിവൻ്റീവ് ഓഫീസർ പി.എൽ. റോബിമോൻ നയിച്ചു. കെ പി എം എസ് വൈക്കം യൂണിയൻ സെക്രട്ടറി എൻ.കെ.രാജു,പഞ്ചായത്ത് അംഗം കൊച്ചുറാണി ബേബി,ശാഖാ സെക്രട്ടറി ഒ.കെ.നിധിമോൻ, പ്രിൻസ് കട്ടത്തറ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles