ഗുണ്ടാ ആക്രമണത്തിൽ പ്രധിഷേധിച്ച് പണിമുടക്ക്; 31ന് രാത്രി 8 മുതൽ ജനുവരി 1ന് പുലർച്ചെ 6വരെ പെട്രോൾ പമ്പുകൾ അടച്ചിടും

തിരുവനന്തപുരം: നാളെ രാത്രി 8 മണി മുതൽ ജനുവരി 1ന് പുലർച്ചെ 6 വരെ പെട്രോൾ പമ്പുകൾ അടച്ചിടും. പമ്പുകൾക്ക് നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നതെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രൈഡേഴ്സ് ഭാരവാഹികൾ അറിയിച്ചു.

Advertisements

സർക്കാർ നടപടിയെടുത്തില്ലെങ്കിൽ മാർച്ച് മുതൽ രാത്രി 10 മണി വരെ മാത്രമേ പമ്പുകൾ പ്രവർത്തിക്കൂ. ആശുപത്രികളിൽ ആക്രമണം നടന്നതിനെ തുടർന്ന് ജീവനക്കാരെ സംരക്ഷിക്കുന്നതിനായി സർക്കാർ നിയമനിർമ്മാണം നടത്തിയത് പോലെ പമ്പുകളെ സംരക്ഷിക്കാനും നിയമനിർമ്മാണം നടത്തണം എന്നാണ് സംഘടനയുടെ ആവശ്യം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പമ്പുകളിൽ ഗുണ്ട ആക്രമണവും മോഷണവും പതിവാണെന്നും സംഘടന പറയുന്നു. പ്ലാസ്റ്റിക് കുപ്പികളിൽ ഇന്ധനം നൽകരുതെന്നാണ് സർക്കാർ നിർദ്ദേശം. ഇങ്ങനെ ഇന്ധനം നൽകിയാൽ ലൈസൻസ് റദ്ദാക്കുമെന്ന് കേന്ദ്ര ഏജൻസികളും നിർദ്ദേശിച്ചിട്ടുണ്ട്. രാത്രിയിൽ കുപ്പികളിൽ ഇന്ധനം വാങ്ങാൻ എത്തുന്നവർ പ്രശ്നം ഉണ്ടാക്കുന്നത് പതിവാണെന്നും സംഘടന പറഞ്ഞു.

ഡിസംബർ 31ന് സംസ്ഥാന വ്യാപകമായി സ്വകാര്യ പെട്രോൾ പമ്പുകൾ അടച്ച് സൂചനാ സമരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള 14 യാത്ര ഫ്യൂവൽസ് ഔട്ട്ലെറ്റുകളും 24 മണിക്കൂറും പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.