കോട്ടയം: കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻമുഖ്യന്ത്രി വി.എസ്. അച്യുതനന്ദൻ അനുസ്മരണം നടത്തി. അനുസ്മരണ സമ്മേളനം സഹകരണ, ദേവസ്വം, തുറുമുഖ വകുപ്പ് മന്ത്രി വി.എൻ.വാസൻ ഉദ്ഘാടനം നടത്തി, ചടങ്ങിൽ ബാബു ജോർജ് (സംസ്ഥാന കമ്മറ്റി അംഗം കേരള പോലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ) പ്രേംജി കെ നായർ, അനുപ് അപ്പുകുട്ടൻ, അജിത്ത് ടി. ചിറയിൽ തുടങ്ങിയവർ അനുസ്മരണ പ്രഭാഷങ്ങൾ നടത്തി ചടങ്ങിൽ എ.എസ് അൻസൽ (ഇൻസ്‌പെക്ടർ ഒഫ് പോലീസ് ഏറ്റുമാനുർ ) പ്രസിഡന്റ് കെ.പി.ഒ.എ അധ്യക്ഷത വഹിച്ചു. കെ.പി.ഒ.എ ജില്ലാ സെക്രട്ടറി സലിംകുമാർ സ്വാഗതവും ജോ. സെക്രട്ടറി രാംദാസ് കെ.ടി കൃതജ്ഞതയും രേഖപ്പെടുത്തി.
Advertisements