പൊലീസുകാരെ മത ചടങ്ങുകളില്‍ നിയോഗിക്കുന്നത് ഒഴിവാക്കണം ; സംസ്ഥാന സമ്മേളനത്തിൽ പ്രമേയവുമായി പൊലീസ് അസോസിയേഷന്‍

തിരുവനന്തപുരം: പൊലീസുകാരെ മത ചടങ്ങുകളില്‍ നിയോഗിക്കുന്നതിനെതിരെ പ്രമേയവുമായി പൊലീസ് അസോസിയേഷന്‍ രംഗത്ത്.കേരളാ പൊലീസ് അസോസിയേഷന്റെ 36ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പൊതു പ്രമേയത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ആരാധനാലയങ്ങള്‍ പൊലീസ് ക്യാമ്പുകളുടെയും സ്റ്റേഷനുകളുടെയും ഭാഗമാകുന്നത് ശരിയല്ല.ആരാധനാലയങ്ങള്‍ക്ക് വേണ്ടി പൊലീസില്‍ പണപ്പിരിവു നടത്തുന്നതും ശരിയല്ല. മതപരമായ അടയാളങ്ങളില്‍ നിന്ന് പൊലീസ് സംവിധാനത്തെ ഒഴിവാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

Advertisements

പ്രമേയത്തില്‍ പൊലീസിനെതിരായ അതിക്രമങ്ങളെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സമരങ്ങളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പിന്‍മാറണമെന്നും അസോസിയേഷൻ പ്രമേയത്തിലുടെ ആവശ്യപ്പെട്ടു.

Hot Topics

Related Articles