ചരിത്ര ചുവടുവയ്പ്പുമായി കേരള പൊലീസ് ; രാജ്യത്തെ ആദ്യ വനിതാ ഡോഗ് സ്ക്വാഡ് ഒഫീസറായി വി.സി ബിന്ദു

തൃശ്ശൂര്‍: ചരിത്രചുവടുവയ്പ്പുമായി കേരള പൊലീസ്. രാജ്യത്ത് ആദ്യമായി വനിതാ പൊലീസ് ഓഫീസറെ സേനയുടെ ഡോഗ് സ്ക്വാഡ് ഒഫീസറായി ചുമതലപ്പെടുത്തീയാണ് കേരളാ പൊലീസ് ചരിത്രത്തിന്റെ ഭാഗമായത്.

Advertisements

ഇടുക്കി പണിക്കൻകുടി സ്വദേശിനിയും തൃശ്ശൂര്‍ പൊലീസ് അക്കാദമിയിലെ എഎസ്‌എൈയുമായ വി.സി ബിന്ദുവാണ് ഈ ചരിത്ര നേട്ടം കൈവരിച്ചിരിക്കുന്നത്. 2 മാസം പ്രായമുള്ള ബെല്‍ജിയന്‍ മാലിനോയിസ് ഇനത്തില്‍ ഉള്ള നായക്കുട്ടിയേയാണ് ബിന്ദു പരിശീലിപ്പിക്കുന്നത്. സ്ത്രീകള്‍ക്ക് മൃഗങ്ങളോടുള്ള സമീപനത്തിലുള്ള വ്യത്യാസമാണ് ഡോഗ് സ്ക്വാഡ് ഓഫീസറായി ഒരു സ്ത്രീയേ നിയമിക്കാൻ കാരണം എന്നാണ് പൊലീസ് അക്കാദമി സബ് ഇന്‍സ്പെക്ടര്‍ രമേഷ് പറയുന്നത്. 9 മാസമാണ് നായക്കൾക്ക് പരിശീലന കാലാവധി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നായ്ക്കളോടുള്ള ഇഷ്ടമാണ് തന്നെ ഈ രംഗത്തെക്ക് എത്തിക്കാന് കാരണമായത് എന്നാണ് ബിന്ദു പറഞ്ഞു. പൊലീസ് ഡൃൂട്ടി മീറ്റില്‍ മെഡല്‍ വാങ്ങുകയെന്നതാണ് ബിന്ദുവിന്റെ ഇപ്പോഴത്തെ ലക്ഷൃം.

Hot Topics

Related Articles