സ്കൂട്ടറും ബസും കൂട്ടിയിടിച്ച് ഗ്രാമപഞ്ചായത്ത് വനിതാ വൈസ് പ്രസിഡന്റ് മരിച്ചു; മരിച്ചത് തൃശ്ശൂര്‍ മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്

തൃശ്ശൂര്‍ : സ്വകാര്യ ബസും സ്കൂട്ടറും കുട്ടിയിടിച്ച് മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തുറവന്‍കാട് കൊച്ചുകുളം വീട്ടില്‍ ഷീല ജയരാജ് (50) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്.

മുരിയാട് പഞ്ചായത്തിലെ തന്നെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രതി ഗോപിയുമൊത്ത് ആനന്ദപുരത്തുള്ള ആയുര്‍വേദ ആശുപത്രിയിലേയ്ക്ക് പോകുന്ന വഴിയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ബസ് ഷീലയുടെ ശരിരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉടന്‍ തന്നെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ രതി ഗോപിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി പി ഐ പ്രതിനിധിയായി മത്സരിച്ച് വിജയിച്ച ഷീല പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായിരുന്നു.

Hot Topics

Related Articles