തിരുവനന്തപുരം : പൊലീസിന് അച്ചടക്കത്തിലധിഷ്ഠിതമായി സ്വതന്ത്രവും നീതിയുക്തവുമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തെന്ന് വ്യക്തമാക്കി ഡി.ജി.പി ബി.സന്ധ്യ. ഒരു സംസ്ഥാനത്തിന്റെ പുരോഗതിയുടെ അടയാളമാണ് ആ സ്ഥലത്തെ ക്രമസമാധാന നില. അതു പൂര്‍ണമായി ഉള്‍ക്കൊണ്ട് പൊലീസിന് അച്ചടക്കത്തിലധിഷ്ഠിതമായി സ്വാതന്ത്രവും നീതിയുക്തവുമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച കാലമേതെന്നുചോദിച്ചാല്‍ അത്കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരുന്ന കാലമാണെന്ന് ബി, സന്ധ്യ പറഞ്ഞു.
കോടിയേരിയുടെ കാലത്ത് നടപ്പാക്കിയ സ്റ്റുഡന്റ് പൊലീസ്, ജനമൈത്രി സുരക്ഷാ പദ്ധതി തുടങ്ങി പൊലീസില്‍ നടപ്പാക്കിയ പരിഷ്കാരങ്ങളെക്കുറിച്ചും ഡി.ജി.പി ഓര്‍മ്മിപ്പിച്ചു.ആഭ്യന്തരമന്ത്രിയായിരുന്നകോടിയേരി ബാലകൃഷ്ണനെ ഓര്‍ക്കുമ്പോള്‍
1994 ല്‍ ഞാന്‍ ക്രൈംബ്രാഞ്ച് എസ്.പിയായി കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന കാലം. അന്ന് കരുണാകരന് സാറാണ് മുഖ്യമന്ത്രി. ഏറെ രാഷ്ട്രീയകോളിളക്കമുണ്ടാക്കിയ നാല്പാടി വാസുകേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി വന്നു. അന്വേഷണം തുടങ്ങി അതിന്റെ തിരക്കിലാണു ഞങ്ങള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്രൈംബ്രാഞ്ച് ഓഫീസിലേയ്ക്ക് അന്നു തലശ്ശേരി എം.എല്‍.എ ആയിരുന്നകോടിയേരി ബാലകൃഷ്ണന് കടന്നു വന്നു. അദ്ദേഹം എന്നോടു മുഖവുരയൊന്നുമില്ലാതെ പറഞ്ഞു, ‘കേസ് നിഷ്പക്ഷമായി അന്വേഷിക്കണം’. ഞാന്‍ അല്പം നീരസത്തോടെ പറഞ്ഞു ‘അങ്ങു പറഞ്ഞാലും ഇല്ലെങ്കിലും നിഷ്പക്ഷമായി തന്നെ ഞാന്കേസന്വേഷിയ്ക്കും’ അദ്ദേഹത്തിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു. ‘അതുപോലെരാഷ്ട്രീയക്കാരനായ എന്റെ ചുമതലയാണ് നിങ്ങളോടിതാവശ്യപ്പെടുക എന്നുള്ളത്. നിഷ്പക്ഷമായികേസന്വേഷിക്കണം’. അദ്ദേഹം ആവര്‍ത്തിച്ചു.
ഞാനെന്റെ ഉത്തരം ആവര്‍ത്തിച്ചു. ശരി നന്ദി എന്നു പറഞ്ഞ് നിറഞ്ഞ പുഞ്ചിരി മായാതെ എഴുന്നേറ്റ് നടന്നു. എന്റെ യാതൊരു മയവുമില്ലാത്ത മറുപടി മറ്റേത് രാഷ്ട്രീയക്കാരനെയാണെങ്കിലും രോഷാകുലനാക്കിയിരുന്നിരിയ്ക്കാം. എന്നാല്‍ പുഞ്ചിരിയോടെ കൈകൂപ്പിക്കൊണ്ട് പുറത്തേക്ക്പോയ എം.എല്‍.എ എന്നെ അത്ഭുതപ്പെടുത്തി.
കോടിയേരി ആഭ്യന്തര മന്ത്രിയായി 2006 ല്‍ ചുമതലയേറ്റു. ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ പഴയ ആ സംഭവം ഞാന്‍ അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു.
അദ്ദേഹം പൊട്ടിച്ചിരിച്ചുകൊണ്ട് അതു നന്നായി ഓര്‍മ്മിക്കുന്നുണ്ടെന്ന് പറഞ്ഞു.അക്കാര്യത്തില്‍ അദ്ദേഹത്തിന് ഒരു നീരസവും എന്നോടില്ലെന്ന് വ്യക്തമായി. പിന്നീടുള്ള അഞ്ച് വര്‍ഷങ്ങള്‍ ഒരു തികഞ്ഞനേതാവിന്റേയും ഭരണാധികാരിയുടേയും കീഴില്‍ജോലി ചെയ്യാന്‍ അവസരം ലഭിച്ചു. ബി സന്ധ്യ പറഞ്ഞു.