ചതിയും വിശ്വാസവഞ്ചനയും സാമ്പത്തിക കുറ്റകൃത്യങ്ങളും അന്വേഷിക്കാന്‍ പ്രത്യേക വിഭാഗം; 233 പുതിയ തസ്തികകള്‍; കേരള പൊലീസ് മിനുങ്ങുന്നു

തിരുവനന്തപുരം: കേരളാ പൊലീസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക വിഭാഗത്തെ രൂപീകരിച്ച് ഉത്തരവിറക്കി. ഒരു ഐജിയുടെ നേത്യത്വത്തിലാകും പ്രവര്‍ത്തിക്കുന്ന പ്രത്യേക വിഭാഗത്തില്‍ 233 പുതിയ തസ്തികകളും സൃഷ്ടിക്കും.

Advertisements

ചതി, സാമ്പത്തിക തട്ടിപ്പുകള്‍, പണമിടപാടുകള്‍, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിങ്ങനെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഈ വിഭാഗത്തിനായിരിക്കും അന്വേഷണച്ചുമതല. ക്രൈംബ്രാഞ്ചിന്റെ കീഴില്‍ രൂപീകരിക്കുന്ന ഈ വിഭാഗത്തിന് 233 തസ്തികകളാണുണ്ടാകുക. 226 എക്‌സിക്യൂട്ടീവ് തസ്തികകളും 7 മിനിസ്റ്റീരിയല്‍ തസ്തികകളുമാണുണ്ടാകുക. ഒരു ഐ ജി, നാല് എസ് പി, 11 ഡി വൈ എസ് പി, 19 ഇന്‍സ്‌പെക്ടര്‍മാര്‍, 29 എസ് ഐമാര്‍, 73 വീതം എസ് സി പി ഒ, സി പി ഒ, 16 ഡ്രൈവര്‍മാര്‍ എന്നിങ്ങനെയാണ് എക്‌സിക്യൂട്ടീവ് തസ്തികകള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ പുതിയ തസ്തികള്‍ രൂപീകരിക്കുന്നതിന ധനവകുപ്പ് എതിര്‍ത്തിരുന്നു. ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് മന്ത്രിസഭ പുതിയ അന്വേഷണ സംഘത്തിന് തിരുമാനമെടുത്തത്. എതിര്‍പ്പ് മറികടക്കാന്‍ മുഖ്യമന്ത്രി ഡിജിപിയുടെ ശുപാര്‍ശ മന്ത്രിസഭ യോഗത്തില്‍ വയക്കുകയായിരുന്നു.

Hot Topics

Related Articles