തിരുവനന്തപുരം : പോലീസുകാരുടെ പ്രധാനപ്രശ്നം ഈഗോയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഉദ്യോഗസ്ഥര്‍ ഈഗോയും കൊണ്ട് നടക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരത്ത് പോലീസ് സൈബര്‍ ഡിവിഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്തി. കുട്ടികള്‍ ഇരകളാക്കപ്പെടുന്ന സൈബര്‍ കേസുകള്‍ അവരുടെ ഭാവിക്ക് പ്രതികൂലമാകാതെ കൈകാര്യംചെയ്യാന്‍ പോലീസിന് കഴിയണം. ഇത്തരം സംഭവങ്ങളില്പ്പെട്ടാലും കുട്ടികളുടെ ഭാവിയെ കരുതി പോലീസിനെ സമീപിക്കാതിരിക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.
പോലീസ് സേനാംഗങ്ങള്‍ എപ്പോഴും ജാഗ്രത പുലര്‍ത്തുക ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. പോലീസുകാര്‍ ജാഗ്രത പ്രകടിപ്പിച്ചപ്പോഴെല്ലാം സമൂഹത്തിന് വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാണ്. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്തുനിന്ന് തട്ടിയെടുത്തത് 201 കോടി രൂപയാണ്. എന്നെ തട്ടിച്ചോളൂ എന്നാണ് ചിലരുടെ ഭാവമെന്നും മുഖ്യമന്ത്രി പറഞ്ഞു.