വിനോദയാത്രയ്ക്കൊരുങ്ങിയ പൊലീസ് ഉദ്യോഗസ്ഥരുടെ 18 ലക്ഷം പറ്റിച്ചെടുത്ത് തിരുവനന്തപുരം ശാസ്തമംഗലത്തെ കെ.ടി.ഇ ടൂർ ഏജൻസി; കബളിപ്പിക്കപ്പെട്ടത് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും; സംസ്ഥാന പൊലീസ് മേധാവിയ്ക്ക് അടക്കം പരാതി നൽകി ഉദ്യോഗസ്ഥർ; തട്ടിപ്പുകാരന് എതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു പൊലീസ്

തിരുവനന്തപുരം: വിനോദയാത്രയ്ക്കൊരുങ്ങിയ പൊലീസ് ഉദ്യോഗസ്ഥരുടെ 18 ലക്ഷം രൂപ തട്ടിച്ചെടുത്ത് തിരുവനന്തപുരം ശാസ്തമംഗലത്തെ കെ.ടി.ഇ ടൂർ ഏജൻസി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 20 പൊലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും അടങ്ങുന്ന 33 പേരിൽ നിന്നാണ് തട്ടിപ്പുകാർ പണം തട്ടിയെടുത്തത്. സംഭവത്തിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. പ്രതിയായ തിരുവനന്തപുരം ശാസ്തമംഗലം കോർഡിയൽ ലോറൽ അപ്പാർട്ടമെന്റ് നാല് ബിയിൽ താമസിക്കുന്ന മാവേലിക്കര പോനകം കണ്ണേറിൽ വീട്ടിൽ ചാർളി വർഗീസി(51)നെ പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു.

Advertisements

ഒക്ടോബർ 24 മുതൽ എട്ടു ദിവസത്തേയ്ക്ക് ഡൽഹി, കാശ്മീർ, ആഗ്ര തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനായാണ് 2002 ബാച്ചിലെ 20 പൊലീസ് ഉദ്യോഗസ്ഥരും ഇവരുടെ കുടുംബാംഗങ്ങളും അടങ്ങുന്ന 33 അംഗ സംഘം തിരുവനന്തപുരം ശാസ്തമംഗലത്തെ കൃഷ്ണ ടവറിൽ പ്രവർത്തിക്കുന്ന കെ.ടി.ഇ ടൂർസിനെ ബന്ധപ്പെട്ടത്. ഒരാളിൽ നിന്നും 56500 രൂപ വീതമാണ് ടൂർ ഏജൻസി അധികൃതർ വാങ്ങിയെടുത്തത്. ഡൽഹിയിൽ എത്തിയ ശേഷം കാശ്മീരിലേയ്ക്ക് പ്രത്യേക വിമാനം അടക്കം ക്രമീകരിച്ചിട്ടുണ്ടെന്നും, തിരികെ എല്ലാവരെയും അവരവരുടെ നാട്ടിൽ എത്തുക്കുമെന്നുമായിരുന്നു ടൂർ ഓപ്പറേറ്ററുടെ ഉറപ്പ്. ഇതിന്റെ ്അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥർ സർക്കാർ കുടുംബാംഗങ്ങളുമായി യാത്ര പോകുന്നതിനായി നൽകുന്ന പ്രത്യേക യാത്രാ അവധി അടക്കം ക്രമീകരിച്ചു. പലരും തങ്ങളുടെ ജോലി ക്രമീകരിക്കുകയും, ബാഗുകൾ അടക്കം തയ്യാറാക്കുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ ദിവസം ഇവരെ ബന്ധപ്പെട്ട ടൂർ ഓപ്പറേറ്റർ പണം മടക്കി നൽകാമെന്ന് അറിയിക്കുകയായിരുന്നു. മൂന്നു മാസം സാവകാശവും ഇതിനായി ചോദിച്ചു. ഇതോടെയാണ് പൊലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും പരാതിയുമായി രംഗത്ത് എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിഷയത്തിൽ അടിയന്തിരമായി സർക്കാരിന്റെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും ഭാഗത്തു നിന്നും ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം. മുഴുവൻ തുകയും കൈപ്പറ്റിയ ശേഷം വിനോദയാത്രയ്ക്ക് കൊണ്ടു പോകാതെ കബളിപ്പിച്ച ടൂർ ഓപ്പറേറ്റർക്കെതിരെ കേസെടുക്കണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥർ പരാതി നൽകിയിരുന്നു. എന്നാൽ, നവംബർ 30 ന് അകലം പൂർണമായും തുക നൽകാമെന്നായിരുന്നു ഇയാൾ അറിയിച്ചിരുന്നത്.

എന്നാൽ, ഡിസംബർ രണ്ടായിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് പൊലീസ് വിഷയത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തട്ടിപ്പിന് ഇരയായ കൂടുതൽ ആളുകളുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ ഈ വിഷയത്തിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.