സോഷ്യല്‍ മീഡിയയിൽ പ്രൊഫൈലുകള്‍ വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ സന്ദേശങ്ങൾ ലഭിച്ചാൽ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. സോഷ്യല്‍മീഡിയ പ്രൊഫൈലുകള്‍ വെരിഫൈചെയ്ത് ബ്ലൂ ടിക് വെരിഫിക്കേഷന് സൗജന്യമായി നല്‍കുമെന്ന പേരില്‍ സന്ദേശങ്ങള്‍ ലഭിച്ചാല്‍ പ്രതികരിക്കരുതെന്നും പ്രതികരിച്ചാല്‍ സോഷ്യല്‍മീഡിയ പ്രൊഫൈല്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.
”ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ വെരിഫൈ ചെയ്ത് ബ്ലൂ ടിക് വെരിഫിക്കേഷന് സൗജന്യമായി ചെയ്തു നല്കുന്നു എന്ന രീതിയില്നിങ്ങള്ക്ക് സന്ദേശം ലഭിച്ചിട്ടുണ്ടോ?. എങ്കില്‍ പ്രതികരിക്കേണ്ട. സംഗതി തട്ടിപ്പാണ്. വ്യാജലിങ്കുകള്‍ ഉള്‍പ്പെടുത്തിയ സന്ദേശം മെസ്സേജ് ആയോ നോട്ടിഫിക്കേഷന്‍ ആയോ വരാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തരം വ്യാജ വെബ്സൈറ്റുകള്‍ ഉപഭോക്താക്കളുടെ യൂസര്‍ ഇന്‍ഫര്‍മേഷന്‍, ആക്റ്റീവ് സെഷന് എന്നിവ ഹാക്ക് ചെയ്യുന്ന രീതിയില്‍ നിര്‍മിച്ചവ ആയിരിക്കും. ഇത്തരം മെസ്സേജുകളോട് പ്രതികരിച്ചാല്‍ നിങ്ങളുടെ സോഷ്യല്‍മീഡിയ പ്രൊഫൈല്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ ഇത്തരം വ്യാജ മെസ്സേജുകളോട് പ്രതികരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ”പൊലീസ് പറഞ്ഞു.