കോട്ടയം: ഇന്ത്യ മത-ഭാഷാ-സാംസ്‌കാരിക ന്യൂനപക്ഷങ്ങള്‍ക്ക് തുല്യമായ സംരക്ഷണം അവകാശപ്പെട്ട രാജ്യമാണെന്നും അത് ഇല്ലാതാക്കാനാണ് ഫാഷിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നതെന്നും പോപുലര്‍ ഫ്രണ്ട് ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബുദുര്‍റഹിമാന്‍. ഫെബ്രുവരി 17 പോപുലര്‍ ഫ്രണ്ട് ഡേയോട് അനുബന്ധിച്ച് കോട്ടയം തിരുനക്കര മൈതാനിയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യൂണിറ്റി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2004 മുതല്‍ 8 വര്‍ഷക്കാലം പരിശോധിക്കുമ്പോള്‍ ഈ രാജ്യത്തിന്റെ അസ്തിത്വവും മഹത്തായ മൂല്യങ്ങളും ചോര്‍ന്നുപോയിരിക്കുന്നു.
വളരെ മനോഹരമായ 4 യാഥാര്‍ഥ്യങ്ങളുടെ കൂട്ടിച്ചേര്‍ത്ത വലിയ സങ്കല്‍പ്പമാണ് ഇന്ത്യ. അത് പരമാധികാരവും സോഷ്യലിസവും മതേതരത്വവും ജനാധിപത്യവുമാണ്. പരമാധികാരം എന്നത് ജനങ്ങള്‍ക്കാണ്. അമേരിക്കയ്ക്കും ഇസ്രായേലിനും കീഴൊതുങ്ങേണ്ടവരല്ല നമ്മള്‍. പരമാധികാരം ഈ ജനതയ്ക്കാണ്. ഈ രാജ്യത്തെ ഉള്ളവനും ഇല്ലാത്തവനും എന്ന രീതിയിലല്ല വികസിക്കേണ്ടത്. ഇല്ലാത്തവനിലേക്ക് നീതി പുലരുന്ന ക്ഷേമരാഷ്ട്രസങ്കല്‍പം ഉണ്ടാവണം. ഈ രാജ്യത്തിന്റെ വരുമാനത്തിന്റെ 95 ശതമാനവും കോര്‍പറേറ്റുകള്‍ കൈകാര്യം ചെയ്യുന്ന സാഹചര്യമാണുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുതലാളിത്ത കോര്‍പറേറ്റ് സാമ്പത്തിക ചൂഷണത്തിലേക്കാണ് ഈ രാജ്യം കടന്നുപോകുന്നത്.
ഭൂരിപക്ഷത്തിന്റെ ഭരണം ന്യൂനപക്ഷങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കലല്ല ജനാധിപത്യം അതിന്റെ പേര് മജോറിറ്റേറിയനിസം എന്നാണ്. ഭൂരിപക്ഷാധിപത്യ രാജ്യമല്ല ജനാധിപത്യ രാജ്യമാണ് നമുക്ക് വേണ്ടത്. ഭൂരിപക്ഷ ന്യൂനപക്ഷ ഭേദമന്യേ തുല്യനീതി നല്‍കുന്ന രാജ്യമായി ഇന്ത്യ മാറണം. ഈ രാജ്യത്തെ റിപ്പബ്ലിക്, സ്വാതന്ത്ര്യം, മതേതരത്വം എന്ന സങ്കല്‍പ്പെത്തിനെ അട്ടിമറിച്ചുകൊണ്ടുള്ള നീക്കമാണ് ഫാഷിസ്റ്റ് ഭരണകൂടം നടത്തുന്നത്.
പോപുലര്‍ ഫ്രണ്ടിന് ഫെബ്രുവരി 17ലെ ഈ സുദിനം ആഘോഷിക്കാന്‍ മാത്രമല്ല, ആത്മ പരിശോധന നടത്താന്‍ കൂടിയുള്ളതാണ്. കണ്ണുതുറന്ന് കാണാനുള്ളതാണ്. ഈ രാജ്യത്തെ ശത്രുക്കളെയും മിത്രങ്ങളെയും തിരച്ചറിയാനും കൂടിയുള്ള സന്ദര്‍ഭമാണ്. ഈ രാജ്യത്തെ ജനാധിപത്യ സങ്കല്‍പ്പെത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ച ആര്‍എസ്എസിനെതിരേ സമര പ്രഖ്യാപനം നടത്താനുള്ള കാലഘട്ടം കൂടിയാണിത്.
മതേതര കക്ഷികളും മത ന്യൂനപക്ഷങ്ങളും ഒന്നിച്ചുള്ള ഒരു പോരാട്ടമാണ് ഈ ഫെബ്രുവരി 17ലൂടെ ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതെന്നും ഇ എം അബ്ദുര്‍റഹിമാന്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ട് വോളണ്ടിയര്‍മാര്‍ അണിനിരന്ന യൂണിറ്റി മീറ്റില്‍ ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുറഹിമാന്‍ സല്യൂട്ട് സ്വീകരിച്ചു. സ്ത്രീ സാന്നിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും മീറ്റ് ശ്രദ്ധേയമായി.
പോപുലര്‍ ഫ്രണ്ട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സുനീര്‍ മൗലവി അല്‍ ഖാസിമി അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ വഹാബ്, എസ്ഡിപിഐ സംസ്ഥാന ജന. സെക്രട്ടറി അജ്മല്‍ ഇസ്മായില്‍, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി, പോപുലര്‍ ഫ്രണ്ട് എറണാകുളം സോണല്‍ സെക്രട്ടറി എം എച്ച് ഷിഹാസ്, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് അന്‍സാരി മൗലവി ബാഖവി, നാഷണല്‍ വിമന്‍സ് ഫ്രണ്ട് നേതാക്കളായ സുമയ്യാ സാജിദ്, സൗമി നവാസ്, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറിമാരായ സൈനുദ്ദീന്‍ ടി എസ്, കെ എം സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു.