തിരുവനന്തപുരം : കെ. സുധാകരന്റെ ചോക്ലേറ്റ് പരാമർശത്തിനെതിരെ പരിഹാസവുമായി എം.എം മണി എം.എൽ.എ.
എ.കെ.ജി സെന്റർ ആക്രമിച്ച കേസിൽ അറസ്റ്റിലായ യുത്ത് കോൺഗ്രസ് നേതാവിനെ ക്രൈം ബ്രാഞ്ച് ചോക്ലേറ്റ് നൽകി മയക്കിയാണ് കുറ്റസമ്മതം നടത്തിയത് എന്നായിരുന്നു സുധാകരന്റെ പരാമർശം.
ഇതിനെതിരെയാണ് പരിഹാസവുമായി എം.എം മണി എം.എൽ.എ രംഗത്ത് എത്തിയിരിക്കുന്നത്. ” ഇപ്പോ കേരള പോലീസ് പാക്കറ്റ് കണക്കിന് കിൻഡർ ജോയി കൊണ്ടാണ് ഡ്യൂട്ടിക്ക് പോണത് . കേരള പ്രദേശ് കാഡ്ബറി ചോക്ലേറ്റ് ( കെ.പി.സി.സി) എന്നായിരുന്നു മണിയാന്റെ പരിഹാസം. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് മണിയാശാൻ സുധാകരനും കോൺഗ്രസ്റ്റുകാർക്കും കണക്കിന് നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുൻപും സോഷ്യൽ മീഡിയയിലൂടെ സാമൂഹ്യ വിഷയങ്ങളിൽ മണിയാശാൻ പരിഹസിച്ചിട്ടുണ്ട്. എ.കെ.ജി സെന്റർ അക്രമിച്ച സംഭവത്തിൽ യുത്ത് കോൺഗ്രസ് നേതാവ് നിരപരാധിയാണെന്നായിരുന്നു സുധാകരന്റെ വാദം. ആലപ്ര മണ്ഡലം പ്രസിഡന്റ് ജിതിനാണ് എ.കെ.ജി സെന്ററിൽ ബോംബെറിഞ്ഞ കേസിൽ പിടിയിലായത് . പ്രതി കുറ്റസമ്മതം നടത്തി എന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ വാദം. എന്നാൽ ഇയാളെ പിന്തുണച്ച് കോൺഗ്രസ് നേതൃത്വം രംഗത്ത് എത്തുകയായിരുന്നു.