കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വദേശ് മെഗാ ക്വിസ് നടത്തി

ഫോട്ടോ:കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ
വൈക്കം സെന്റ് ലിറ്റിൽ തെരേസാസ് ഗേൾസ് എച്ച് എസ് എസിൽ സംഘടിപ്പിച്ച
സ്വദേശ് മെഗാ ക്വിസ് തലയാഴം പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി. ദാസ് ഉദ്ഘാടനം ചെയ്യുന്നു

Advertisements

വൈക്കം: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു.വൈക്കം സെന്റ് ലിറ്റിൽ തെരേ സാസ് ഗേൾസ് എച്ച് എസ് എസിൽ നടന്ന മൽസരത്തിൽ വൈക്കം സബ് ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നായി എൽപി,യുപി,എച്ച്എസ്,
എച്ച്എസ്എസ് വിഭാഗങ്ങളിൽ നിന്നായി നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി.ദാസ് വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം
പി.പ്രദീപ്,പി.ആർ. ശ്രീകുമാർ ,ബൈജുമോൻജോസഫ്,വന്ദനകെ.പൗലോസ് ,ബോബിജോസ്,ജോസ് ജോസഫ്, സി.ജി.മിനി ,അനുഡി.രാജ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles