കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ; ജനുവരി 31ന് കോട്ടയത്ത്‌ നടക്കുന്ന ധർണ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും

കോട്ടയം: ജി.എസ്.റ്റി. നിരക്ക് കുറയ്ക്കുക, അച്ചടിമേഖലയെ സംരക്ഷിക്കുക, അച്ചടിജോലികൾ സംസ്ഥാനത്തിന് പുറത്ത് നൽകുന്നത് തടയുക, സർക്കാരുകളുടെ അച്ചടി വിരുദ്ധ നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂലമായ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിൽ പ്രതിഷേധ പ്രകടനവും ധർണയും ഉൾപ്പെടെയുള്ള പ്രത്യക്ഷ സമരപരിപാടികളിലേക്ക് കേരളത്തിലെ അച്ചടി മേഖലയിൽ പ്രവർത്തിക്കുന്നവർ ഒന്നടങ്കം നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി
കോട്ടയം ജില്ലയിൽ കളക്ട്രേറ്റിന് മുൻവശം ജനുവരി 31 ബുധനാഴ്‌ച രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ അച്ചടി സ്ഥാപന ഉടമകളും ജീവനക്കാരും കുടുംബാംഗങ്ങളും കൂട്ടധർണ നടത്തും.

Advertisements

തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ. ധർണ ഉദ്ഘാടനം ചെയ്യും. മാണി സി. കാപ്പൻ എം. എൽ. ഫ്രാൻസിസ് ജോർജ്ജ് മുൻ എം. പി., കെ. എസ്. എസ്. ഐ. എ., സെൻ്റർസോൺ വൈസ്പ്രസിഡന്റ് എബ്രാഹം കുര്യാക്കോസ്, എ., കെ. പി. എ. സംസ്ഥാനസെക്രട്ടറി, പി. കെ. സുരേന്ദ്രൻ, കിൻഫ്രാ ചെയർമാൻ ജോർജ്ജുകുട്ടി അഗസ്‌തി, സാമൂഹ്യപ്രവർത്തകൻ ഡിജോ കാപ്പൻ, ജില്ലാപഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, യുണൈറ്റഡ് മർച്ചൻ ചേംമ്പർ സംസ്ഥാന സെക്രട്ടറി ടോമി കുറ്റിയാങ്കൽ, പാലാ ബ്ലഡ്‌ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, മാനേജർ, സെറാഫിക് പ്രസ്സ് ഭരണങ്ങാനം ഫാ. മാത്യു തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കുന്നതാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.