അഭിപ്രായവ്യത്യാസം ഉള്ളവരെയും ചേർത്തുപിടിക്കുന്നതാണ് നമ്മുടെ നാടിന്റെ പാരമ്പര്യം: ചാണ്ടി ഉമ്മൻ എം.എൽ.എം; കേരള പുലയർ മഹാസഭ 53-ാം സംസ്ഥാന സമ്മേളനം നടന്നു

കോട്ടയം: അഭിപ്രായവ്യത്യാസം ഉള്ളവരെയും ചേർത്തുപിടിക്കുന്നതാണ് നമ്മുടെ നാടിന്റെ പാരമ്പര്യമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. കേരള പുലയർ മഹാസഭ 53-ാം സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

കോട്ടയത്ത് മാമ്മൻ മാപ്പിള ഹാളിലാണ് കേരള പുലയർ മഹാസഭ 53-ാം സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചത്. വിവിധ ജില്ലകളിൽ നിന്നുള്ള ആയിരത്തോളം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ചാണ്ടി ഉമ്മൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. അഭിപ്രായവ്യത്യാസം ഉള്ളവരെയും ചേർത്തുപിടിക്കുന്നതാണ് നമ്മുടെ നാടിന്റെ പാരമ്പര്യമെന്ന് അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തിന്റെ ജനാധിപത്യം പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇതേ ശക്തമായ ഘടനയിൽ നിലനിൽക്കുന്നതിന് കാരണം അതിശക്തമായ ഭരണഘടന ഉള്ളതുകൊണ്ടാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭരണഘടന രൂപീകരണത്തിനായി ജവഹർലാൽ നെഹ്‌റു ഡോ. ബി.ആർ അംബേദ്കറെ നിയോഗിച്ചത് സമൂഹത്തിൽ എല്ലാ തലങ്ങളിലും ജീവിക്കുന്നവരെ മനസ്സിലാക്കി നീതിയും സമത്വവും ഉറപ്പാക്കുമെന്നുള്ളതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കാലം കഴിയേ നാട്ടിൽ നടക്കുന്ന സാമൂഹ്യ തിന്മകൾക്കെതിരെ കണ്ണടയ്ക്കാനോ, മുഖം തിരിക്കാനോ പോകാതെ ഇതിനെതിരെ ശക്തമായി. ശബ്ദമുയർത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. സി.കെ സുരേന്ദ്രനാഥ് അധ്യക്ഷനായിരുന്നു. സംഘടന വൈസ് പ്രസിഡന്റ് എം കെ പുഷ്‌കരൻ പതാക ഉയർത്തി. രക്ഷാധികാരി കെ കെ പുരുഷോത്തമൻ, സി പി എം കോട്ടയം ഏരിയ സെക്രട്ടറി ബി. ശശികുമാർ, ജനറൽ സെക്രട്ടറി പി.എം വിനോദ്, ട്രഷറർ ജി. സുരേന്ദ്രൻ, വർക്കിംഗ് പ്രസിഡന്റ് സി. ഒ രാജൻ, വി. ബാബു, വി.എൻ ഭാരതി, സുജ അനിൽ, സതീഷ് അമ്പലക്കാട്, ലൈജു കുമാർ, ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles