മികച്ച കർഷകൻ രക്ഷകർത്താവ്, കൃഷി ഓഫീസർ പൂർവ്വവിദ്യാർഥി, ഈ വിദ്യാലയം കൃഷിയുടെ വിളനിലം 

രാമപുരം : എസ്. എച്ച്. എൽ. പി സ്കൂളിൽ ഈ വർഷത്തെ കർഷകദിനാചരണം ഏറെ ആകർഷകമായ രീതിയിൽ നടത്തി. സ്കൂൾ മാനേജർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ  യോഗത്തിൽ അധ്യക്ഷത വഹിച്ചു. രാമപുരം കൃഷി ഓഫീസർ ശ്രീമതി പ്രജീത പ്രകാശ്  സീഡ് ,ഫാർമേഴ്‌സ് ക്ലബ്ബുകളുടെ ഉദ്ഘാടനം പച്ചക്കറി തൈ നട്ടുകൊണ്ട് നിർവ്വഹിച്ചു. പുറപ്പുഴ ഗ്രാമ പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് ജേതാവും,സ്കൂൾ അധ്യാപക- രക്ഷകതൃ സംഘടനയിലെ അംഗവുമായ ഡെൻസിൽ ജോസഫിനെ യോഗത്തിൽ ആദരിച്ചു. 

Advertisements

സ്കൂളിലെ  പൂർവ്വവിദ്യാർഥി കൂടിയായ കൃഷി ഓഫീസറിനും യോഗത്തിൽ ആദരവ് നൽകി.മികച്ച കർഷകനുമായി ഈ സ്കൂളിലെ കുട്ടികൾ നടത്തിയ അഭിമുഖവും, കൃഷിപ്പാട്ടും, കൃഷി അറിവ് പങ്കുവയ്ക്കലുമെല്ലാം കർഷക ദിനത്തിന്റെ പ്രാധാന്യം കുരുന്നു മനസ്സുകളിൽ ഉറപ്പിക്കുവാൻ ഉതകുന്നവ തന്നെയായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടാതെ കർഷകദിനത്തിൽ  രുചികരമായ നാടൻ വിഭവങ്ങളായ ചെണ്ട കപ്പയും മുളക് ചമ്മന്തിയും വാഴ ഇലയിൽ വിതരണം ചെയ്തതും കുട്ടികൾക്ക് കൗതുകകരമായ അനുഭവമായി.

മികച്ച കർഷകനായ രക്ഷകർത്താവിനും, പൂർവ്വ വിദ്യാർത്ഥിയായ കൃഷി ഓഫീസറിനും ഒരേ വേദിയിൽ ആദരവ് നൽകിയത് ഈ കർഷകദിനത്തിൽ വ്യത്യസ്തതയായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.