തിരുവനന്തപുരം .: മൂന്നു മാസം തുടർച്ചയായി റേഷൻ വാങ്ങാത്തതിനെ തുടർന്ന് 54,764 മുൻഗണനാ വിഭാഗം കാർഡുകാരെ നിലവിലെ പട്ടികയിൽ നിന്ന് ഒഴിവാക്കി. എഎവൈ വിഭാഗത്തിൽ നിന്ന് 6248 പേരെയും മുൻഗണന വിഭാഗത്തിൽനിന്ന് 48,516 കാർഡുകളെയുമാണ് മുൻഗണനേതര (നോൺ സബ്സിഡി) വിഭാഗത്തിലേക്ക് മാറ്റിയത്. 4265 നീല കാർഡുകാരെയും റേഷൻ വാങ്ങാത്തതിനെ തുടർന്ന് വെള്ള കാർഡിലേക്ക് മാറ്റി.
ഏറ്റവും കുടുതൽ മഞ്ഞ കാർഡുകാർ പുറത്തായത് തിരുവനന്തപുരം ജില്ലയിലാണ് -858. പാലക്കാട് -761, തൃശൂർ -760, ആലപ്പുഴ -732, വയനാട് 339 കുടുംബങ്ങളും പുറത്തായി. പിങ്ക് കാർഡുകാരിൽ ഏറ്റവും കൂടുതൽ പുറത്തായത് എറണാകുളം ജില്ലയിലാണ് -7424. തിരുവനന്തപുരം -6439, തൃശൂർ -6095, കൊല്ലം -5132, ആലപ്പുഴ -4123, ഇടുക്കി -3106, വയനാട് -570 കാർഡുകാർ പുറത്തായി. ഭക്ഷ്യവകുപ്പിന്റെ നടപടിയിൽ ആക്ഷേപമുള്ളവർക്ക് അതാത് താലൂക്ക് സപ്ലൈ ഓഫീസർമാർക്ക് രേഖാമൂലം പരാതി നൽകാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാതികൾ റേഷനിങ് കൺട്രോളർമാർ നേരിട്ടെത്തി പരിശോധിച്ച ശേഷമാകും ഇവരെ ഇനി മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുക. പുറത്താക്കിയവർക്ക് പകരം മുൻഗണന വിഭാഗത്തിൽ ഉൾപ്പെടാൻ അർഹതയുള്ള നീല, വെള്ള കാർഡുകാരിൽ നിന്ന് അപേക്ഷ സ്വീകരിക്കാൻ തീരുമാനിച്ചു. നിലവിലുള്ള ഒഴിവുകളിലേക്ക് ജൂലൈ 18 മുതൽ ആഗസ്റ്റ് 10 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. ഡെപ്യൂട്ടി റേഷനിങ് കൺട്രോളർക്കാണ് മേൽനോട്ട ചുമതല.