കണ്ണൂർ : ശബരിമലയിലെ നിയുക്ത മേൽശാന്തി ജയരാമൻ നമ്പൂതിരി തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിനു പിന്നാലെ സംഘപരിവാർ ഗ്രൂപ്പുകളിൽ ശാന്തിക്കെതിരെ അതിരൂക്ഷമായ സൈബർ ആക്രമണം. മുഖ്യമന്ത്രിയെ കണ്ടത് കൂടാതെ അദ്ദേഹം ദേശാഭിമാനിയുടെ വരിസംഖ്യ എടുക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ചേർത്തുവച്ച് ഇദ്ദേഹം സിപിഎം ബ്രാഞ്ച് സെക്രട്ടറി ആണെന്ന നിലയിലാണ് സോഷ്യൽ മീഡിയയിൽ വിമർശനം അതിരൂക്ഷമായി ഉയർന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും വിശദീകരണം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിശദീകരണങ്ങളിൽ ഒന്ന് ഇങ്ങനെ .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കണ്ണൂർ ജില്ലയിലെ മലപ്പട്ടം പഞ്ചായത്തിനൊരു വലിയ പ്രത്യേകതയുണ്ട്. വർഷങ്ങളായി സി പി എമ്മിന് ന് എതിർ സ്ഥാനാർത്ഥികളില്ല. ഉണ്ടാകാൻ അനുവദിക്കാറില്ല. തൽസ്ഥിതി മാറി വരുന്നതേയുള്ളു.അവിടെ നിന്ന് (ശ്രീകണ്ഠപുരം ഖണ്ഡ്) വളരെക്കാലമായി സംഘവുമായി ബന്ധപ്പെടുന്ന അടൂർ കൊട്ടാരം കുടുംബത്തിലെ ജയരാമൻ നമ്പൂതിരി സംഘ അനുഭാവി എന്നതിലുമുപരി സ്വയംസേവകൻ തന്നെയാണ്.ശ്രീധർമ്മശാസ്താവ് തൻ്റെ മേൽശാന്തിയായി അദ്ദേഹത്തെ നിയോഗിച്ചതിൻ്റെ അടുത്ത നിമിഷം മുതൽ മുഖ്യമന്ത്രിയുടെ ഓഫീസും സി.പി.എം നേതാക്കളും നിരന്തരമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കാണണമെന്നറിയിച്ചതിൻ പ്രകാരം രണ്ട് ദിവസത്തിനു ശേഷം അദ്ദേഹം മുഖ്യമന്ത്രിയെ സന്ദർശിക്കുന്നു.
ദേശാഭിമാനി വരിക്കാരനാക്കി സി.പി.എം നേതാക്കളും ചിത്രമെടുത്ത് നവമാധ്യമങ്ങളിലൂടെ വ്യാപക പ്രചരണം നടത്തിയത് ഏറ്റെടുത്ത് ഹിന്ദുക്കൾ ഇപ്പോൾ തമ്മിലടിയാണ്. സി പി എം അജണ്ട പരിപൂർണ വിജയവും. കേസരി പ്രചാര മാസമാവുന്നതിന് മുമ്പ് വാർഷിക വരിസംഖ്യ നൽകി തൻ്റെ കേസരി ഉറപ്പിക്കുന്ന..,,
സ്വയംസേവകർ കള്ളക്കേസിലകപ്പെടുമ്പോൾ നേരിട്ടെത്തി സ്വന്തം കരമടച്ച രസീത് നൽകി ജാമ്യമെടുക്കുന്ന ,,….
അദ്ധ്യാത്മിക പാതയിൽ എന്നും സംഘത്തോടൊപ്പം ഓരം ചേർന്ന് നടക്കുന്ന ഒരു മനുഷ്യനെ മുഖ്യമന്ത്രിയെ സന്ദർശിച്ചതിനാൽ മുൻ ബ്രാഞ്ച് സെക്രട്ടറി എന്നൊക്കെ വിളിച്ച് അപമാനിക്കുന്നത് എത്രമാത്രം ശരിയാണ് എന്ന് നാം ചിന്തിക്കണം. നാം എത്ര വിമർശിച്ചാലും പിണറായി ഇരിക്കുന്നത്
ശ്രീധർമ്മശാസ്താവിൻ്റെ നിയോഗം വെറുതെയാവുമോ?
സംഘ അനുഭാവി ആയത് കൊണ്ട് മാത്രം അമ്പലക്കള്ളനെന്നും വ്യഭിചാരിയെന്നും മുദ്രകുത്തി ആ മനുഷ്യനെ നമുക്ക് മുന്നിൽ കൂടുതൽ ഇളിഭ്യനാക്കാൻ നിഷ്പ്രയാസം കഴിയുന്ന ഭരണ സംവിധാനം നമുക്കുണ്ടായത് നമ്മുടെ തന്നെ കഴിവുകേട് എന്നിരിക്കെ വാസ്തവ വിരുദ്ധത പ്രചരിപ്പിച്ച് ഇതിൻ്റെ പേരിലുള്ള തമ്മിലടി ഇനിയെങ്കിലും അവസാനിപ്പിക്കാം.,,,
പ്രചാർ വിഭാഗ്, ശബരിഗിരി.