കൂരോപ്പട : കേരള സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി പ്രകാരം പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രാചീന കലകൾക്കായി കൂരോപ്പട പബ്ലിക്ക് ലൈബ്രറിയിൽ ആരംഭിച്ച സൗജന്യ പഠനകളരിയുടെ ഉദ്ഘാടനം നടന്നു. കൂരോപ്പട പഞ്ചായത്ത് ഷോപ്പിംഗ് ക്ലോംപ്ലക്സ് അങ്കണത്തിൽ നടന്ന പരിപാടി പ്രമുഖ കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം അധ്യക്ഷയായി. വജ്രജൂബിലി ഫെലോഷിപ്പ് ജില്ലാ കോർഡിനേറ്റർ രാഹുൽ ഗാന്ധി പദ്ധതി അവതരിപ്പിച്ചു. വിവിധ കലാകാരൻമാരെ ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം സി എം മാത്യു ആദരിച്ചു.സംഘാടക സമിതി കൺവീനർ റ്റി എം ജോർജ് , ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രേമ ബിജു , കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് ഷീല ചെറിയാൻ എന്നിവർ സംസാരിച്ചു. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് പന്താക്കന്റെ നേതൃത്വത്തിൽ സന്ധ്യ അരങ്ങേറി.