വീടിനു പുറത്ത് കാടുണ്ടോ… തണുപ്പുള്ള പ്രദേശമുണ്ടോ… ഒന്ന് സൂക്ഷിക്കുക..! മൂർഖൻ ഇണചേരുന്ന സമയമായി; കുട്ടികളെ നന്നായി കരുതുക; മൂർഖനെയോ മുട്ടയെയോ കണ്ടാൽ വനം വകുപ്പിന്റെ റസ്‌ക്യൂ ടീമിനെ അറിയിക്കുക

ന്യൂസ് സ്‌പെഷ്യൽ
ജാഗ്രത ന്യൂസ് ഡെസ്‌ക്
ടീം ജാഗ്രതാ

വീടിനു പുറത്ത് കാടുണ്ടോ… തണുപ്പ് ലഭിക്കാനുള്ള പ്രദേശമുണ്ടോ.. എങ്കിൽ നിങ്ങൾ ഒന്ന് സൂക്ഷിക്കുക. മൂർഖൻ പാമ്പുകൾ ഇണചേരുന്ന സമയമായതിനാൽ, തണുപ്പുള്ള പ്രദേശങ്ങളിൽ ഇവ തമ്പടിക്കാനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിൽ പറമ്പിലും പരിസപ്രദേശങ്ങളിലും ഇറങ്ങുന്ന കുട്ടികളും മുതിർന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്നു സ്‌നേക്ക് റസ്‌ക്യുവർമാർ പറയുന്നു. കഴിഞ്ഞ 31 ന് കോട്ടയം കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെ പാമ്പ് പിടുത്തക്കാരൻ വാവാ സുരേഷിനു കടിയേറ്റതിനു പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വരുന്നത്.

Advertisements

ഇത് കൂടാതെ കഴിഞ്ഞ ദിവസം ചങ്ങനാശേരി തൃക്കൊടിത്താനത്തു നിന്നും വാഴയിൽ ചുറ്റിപ്പിണഞ്ഞിരുന്ന മൂർഖൻ പാമ്പിനെ വനം വകുപ്പിന്റെ റസ്‌ക്യൂ ടീമിന്റെ ഭാഗമായ സിവിൽ പൊലീസ് ഓഫിസർ മുഹമ്മദ് ഷെബിന്റെ നേതൃത്വത്തിൽ പിടികൂടിയിരുന്നു. ഇതിനു പിന്നാലെ, ചൊവ്വാഴ്ച തിരുവല്ലയിൽ മീൻ കുളത്തിൽ നിന്നും 20 മൂർഖൻ മുട്ടയും, ഒരു വലിയ മൂർഖനെയും സ്‌നേക്ക് റസ്യുവറായ പ്രജീഷ് ചക്കുളത്തിന്റെ നേതൃത്വത്തിലും പിടികൂടിയിരുന്നു. ഈ രണ്ടു വാർത്തയും ജാഗ്രതാ ന്യൂസ് ലൈവിലൂടെയാണ് വായനക്കാർ അറിഞ്ഞതും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനു ശേഷം സ്‌നേക് റസ്‌ക്യുവർ പ്രജീഷ് ചക്കുളം ജാഗ്രതാ ന്യൂസ് ലൈവിനോടു സംസാരിച്ചപ്പോഴാണ് ഈ സാഹചര്യത്തിൽ ഏറെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്. പ്രജീഷ് പറയുന്നു –

പാമ്പുകൾ ഇണചേരുന്ന സമയമാണ് ഇത്.
ഇണചേർന്ന് മുട്ടയിടുന്ന സാഹചര്യമായതിനാൽ തന്നെ അതീവ ജാഗ്രത പുലർത്തണം
രാത്രി കാലങ്ങളിലും പകലും പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കുക.
രാത്രിയിൽ പുറത്തിറങ്ങുമ്പോൾ ടോർച്ച് അടിച്ച ശേഷം പുറത്തേയ്ക്കിറങ്ങാൻ ഓർമ്മിക്കുക.
വീടും പരിസരവും കാട് പിടിച്ച് കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക.
തണുപ്പുള്ള സ്ഥലങ്ങളിലും, പുല്ല് പിടിച്ചു കിടക്കുന്ന സ്ഥലങ്ങളിലും കുട്ടികളെ കളിക്കാൻ വിടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക.

Hot Topics

Related Articles