തിരുവനന്തപുരം : പെൻഷൻ ആഗസ്റ്റ് 14 തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും. രണ്ട് മാസത്തെ പെൻഷൻ ഒന്നിച്ചു നല്കുന്നതിനാല് 3200 രൂപ ഓണത്തിന് മുൻപ് അര്‍ഹരായ 57 ലക്ഷം പേരുടെ കൈകളിലെത്തും. മേയ്, ജൂണ്‍ മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി ബോര്‍ഡുകളുടെ പെൻഷനും 14 മുതല്‍ വിതരണം ചെയ്യാൻ ഉത്തരവായി. 23നു മുൻപ് വിതരണം പൂര്‍ത്തിയാക്കും.
Advertisements
അതേസമയം, സാമ്ബത്തിക പ്രതിസന്ധി കാരണം കുടിശ്ശികയായ പെൻഷനില്‍ രണ്ട് മാസത്തേത് ഓണം പ്രമാണിച്ചാണ് ഒരുമിച്ച് നല്‍കുന്നത് 1762 കോടി രൂപയാണ് ഇതിനായി വേണ്ടത്. ഇതിനായി 1000 കോടി രൂപ കടമെടുക്കും. ജൂലൈ മാസത്തെ പെൻഷനാണ് ഇനി കുടിശികയായുള്ളത്.