ലോകകേരള സഭയുടെ വിവാദമായ അമേരിക്കൻ സമ്മേളനം: സമ്മേളനത്തിൽ പങ്കെടുക്കാൻ സ്പീക്കറും കുടുംബവും അമേരിക്കയിലേയ്ക്ക്; സംഘം തങ്ങുന്നത് രണ്ടാഴ്ചയിലേറെ; ചിലവ് ആരെടുക്കുമെന്നു വ്യക്തമാക്കാതെ സർക്കാർ 

തിരുവനന്തപുരം: ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനൊപ്പം ഭാര്യ ഡോ.പി എം ഷഹലയും മകന്‍ ഇസാനും പ്രൈവറ്റ് സെക്രട്ടറിയും പോകും. രണ്ടു ദിവസത്തെ പരിപാടിക്കായി പോകുന്ന സംഘം രണ്ടാഴ്ചയിലേറെ അവിടെ തങ്ങുന്നുണ്ട്. ഇതിന്റെ ചെലവ് ആരാണ് വഹിക്കുന്നത് എന്ന് വ്യക്തമല്ല. പരിപാടിയുടെ പേരില്‍ വലിയ പിരിവ് നടത്തുന്നു എന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍, ഔദ്യോഗിക പരിപാടിയുടെ മറവില്‍ സ്പീക്കര്‍ കുടുംബ സമേതം അമേരിക്കയക്ക് പറക്കുന്നത് ചര്‍ച്ചയായിട്ടുണ്ട്. 

Advertisements

കണ്ണൂര്‍ സര്‍വ്വകലാശാല എച്ച്‌ആര്‍ഡി സെന്ററിലെ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലേക്ക് ഡോ. പി എം ഷഹല നിയമിക്കാനുള്ള നീക്കം നേരത്തെ വിവാദമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭാര്യയേയും പിഎ യേയും ഒപ്പം കൂട്ടുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

20 ല്‍ അധികം പേരാണ് കേരളത്തില്‍നിന്ന് പോകുന്ന ഔദ്യോഗികസംഘത്തിലുള്ളത്. 200 പ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ അവതരിപ്പിക്കുന്ന ‘അമേരിക്കന്‍ മേഖലയില്‍ ലോക കേരള സഭയുടെയും നോര്‍ക്കയുടെയും പ്രവര്‍ത്തനങ്ങള്‍, വിപുലികരണ സാദ്ധ്യതകളും വെല്ലുവിളികളും’ എന്ന വിഷയം സഭ ചര്‍ച്ച ചെയ്യും. 

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ . കെ എം എബ്രഹാം ‘നവ കേരളം എങ്ങോട്ട്‌അമേരിക്കന്‍ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും’ എന്ന വിഷയം അവതരിപ്പിക്കും.’മലയാള ഭാഷസംസ്‌കാരംപുതുതലമുറ അമേരിക്കന്‍ മലയാളികളും സാംസ്‌കാരിക പ്രചാരണ സാദ്ധ്യതകളും’ എന്ന വിഷയം അവതരിപ്പിക്കുന്നത് ചീഫ് സെക്രട്ടറിയുമായ വി പി ജോയി ആണ്.ലോക കേരള സഭാ ഡയറക്ടര്‍ ഡോ . കെ വാസുകി ആണ് ‘മലയാളികളുടെ അമേരിക്കന്‍ കുടിയേറ്റംഭാവിയും വെല്ലുവിളികളും’ എന്ന വിഷയം ് അവതരിപ്പിക്കുന്നത്. നേരത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്നു പറഞ്ഞിരുന്ന എം എ യൂസഫലി ഉള്‍പ്പെടെ ചിലര്‍ വിട്ടു നില്‍ക്കുമെന്നും സൂചനയുണ്ട്

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.