കുറവിലങ്ങാട് : ഭക്തരുടെ മനസ്സില്‍ ആഘോഷത്തിന്റെ നെയ്ത്തിരികള്‍ തെളിച്ചുകൊണ്ട് വീണ്ടും ശ്രീകൃഷ്ണ ജയന്തി അഘോഷങ്ങൾക്ക് ഗ്രാമവീഥികൾ ഒരുങ്ങി. ബുധനാഴ്ചയാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷവും ശോഭായാത്രകളും. ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്ക് ക്ഷേത്രങ്ങളും ഒരുങ്ങി. ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. ഉണ്ണിക്കണ്ണന്റെ ജന്മദിനം ആഘോഷമാക്കുവാന്‍ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു.
കൃഷ്ണക്ഷേത്രങ്ങള്‍ ദീപാലങ്കാരത്തിലും ഭക്തിഘോഷങ്ങളിലും നിറഞ്ഞിരിക്കുന്നു. കണ്ണനെ സ്തുതിയ്ക്കുന്ന കീര്‍ത്തനങ്ങള്‍ മുഴങ്ങുകയാണെവിടെയും. ശ്രീകൃഷ്ണ ജയന്തി ബാലദിനമായാണ് ബാലഗോകുലം ആചരിക്കുന്നത്. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും ശോഭായാത്രകള്‍ നടക്കും. ഇലയ്ക്കാട് കാക്കിനിക്കാട് ക്ഷേത്രം. കളത്തൂർ ചാലപിള്ളി ക്ഷേത്രം കോഴാ നരസിംഹ സ്വാമീ ക്ഷേത്രം കുറിച്ചിത്തനം പൂത്ത്യക്കോവിൽ ക്ഷേത്രം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടക്കോലി കോഴ നാൽ ക്ഷേത്രം. പെരുവ പൈക്കര ക്ഷേത്രം. ഉഴവൂർ വെളിയന്നൂർ . കടുത്തുരുത്തി. കാണക്കാരി . വെമ്പള്ളി . തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ ബാലഗോകുങ്ങളുടെ നേതൃത്വത്തിലും ശോഭയാത്രകളില്‍ ദ്വാപരയുഗ സ്മരണകളുണര്‍ത്തുന്ന നിശ്ചലദൃശ്യങ്ങളും, ശ്രീകൃഷ്ണ-ഗോപികാ വേഷങ്ങളും അണിനിരക്കും. പുല്ലാങ്കുഴല്‍ നാദങ്ങള്‍ തെരുവുകളില്‍ സംഗീത മഴ ചൊരിയും.