തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില വീണ്ടും കൂട്ടുന്നു. മദ്യവില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദന് നിയമസഭയെ അറിയിച്ചു. ജനകീയ ബ്രാന്‍ഡുകളുടെ ക്ഷാമം നേരിടുന്നുണ്ട്. ഇതിന് പുറമേ സ്പിരിറ്റിന്റെ വില ഉയര്‍ന്ന പശ്ചാത്തലത്തില്‍ മദ്യത്തിന്റെ വില കൂട്ടാതെ ബെവ്കോയ്ക്ക് പിടിച്ചുനില്ക്കാന് സാധിക്കാത്ത അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.
മദ്യവില കൂട്ടാതെ മറ്റു വഴികളില്ല സര്‍ക്കാര്‍ വില കൂട്ടുന്ന കാര്യം പരിഗണിച്ചുവരികയാണ് , ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ മദ്യത്തിന്റെ വില കൂട്ടുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം. മദ്യനിര്‍മാണ കമ്പനികളെ സഹായിക്കാന്‍ വില വര്‍ദ്ധിപ്പിക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെടുത്തിയായിരുന്നു ചെന്നിത്തലയുടെ ചോദ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുഡിഎഫ് ഭരിച്ച 2011 മുതല്‍ 2016 വരെയുള്ള കാലത്ത് സംസ്ഥാനത്ത് 1149.11 ലക്ഷം കെയ്സ് മദ്യമാണ് ബെവ്കോ വിറ്റഴിച്ചത്. എന്നാല്‍ എല്‍ഡിഎഫ് ഭരിച്ച 2016 – 2021 വരെയുള്ള കാലയളവില്‍, കൂടുതല്‍ കൗണ്ടറുകളിലൂടെ 1036.6 ലക്ഷം കെയ്സ് മദ്യം മാത്രമാണ് വിറ്റഴിക്കപ്പെട്ടത്. തിരക്ക് കുറയ്ക്കുന്നതിനായാണ് കൗണ്ടറുകളുടെ എണ്ണം കൂട്ടുന്നത്. തിരക്ക് കുറവുള്ള വോക്ക് ഇന്‍ പ്രീമിയം കൗണ്ടറുകള്‍ കൂടുതല്‍ ക്രമീകരിക്കുമെന്നും എം.വി ഗോവിന്ദന് പറഞ്ഞു.