തളിപ്പറമ്പ് : കേരളത്തിലെ കോണ്‍ഗ്രസ് ആണും പെണ്ണും കെട്ടവരുടെ പാര്‍ട്ടിയാണെന്ന് എം.എം മണി എം.എല്‍.എ.സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും മണിക്കൂറുകളോളം ചോദ്യം ചെയ്ത് പീഡിപ്പിച്ചിട്ടും പ്രതികരിക്കാനുള്ള ആണത്തം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കാണിച്ചില്ലെന്നും എം.എം. മണി പറഞ്ഞു. ബാലസംഘം സംസ്ഥാന രക്ഷാധികാരിയും കലാ സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ പിവികെ കടമ്പേരിയുടെ എട്ടാമത് ചരമ വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വര്‍ണ്ണക്കടത്ത് കേസ് സി.ബി.ഐയെകൊണ്ട് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിപ്പിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആവശ്യം. സതീശന് സ്വബോധമില്ല. ഡല്‍ഹിയില്‍ 50 മണിക്കൂറിലേറെയാണ് സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ചോദ്യം ചെയ്തത്. ഒരു തരത്തില്‍ പീഡനം തന്നെയാണത്. അതിനെതിരെ പ്രതികരിക്കാന്‍ ആണത്തം കാണിക്കാത്ത, ആണും പെണ്ണും കെട്ടവരുടെ പാര്‍ട്ടിയാണ് കേരളത്തിലെ കോണ്‍ഗ്രസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹിന്ദു വര്‍ഗീയ വാദം ഉയര്‍ത്തി മോദി നടക്കുന്ന ഭരണത്തില്‍ രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ അതിനെതിരെ ഒരു ബദല്‍ ശക്തിയും സാമൂഹ്യ ബോധവും ഉയര്‍ന്നു വരണമെന്നും അതിനായി ബാല സംഘം മുതല്‍ എല്ലാ പ്രവര്‍ത്തനവും സംഘടിപ്പിക്കണമെന്നും എം.എം മണി പറഞ്ഞു.