സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കവിയൂരിന് അവാര്‍ഡിന്റെ തിളക്കം; പുരസ്‌കാര ജേതാക്കള്‍ ആരൊക്കെ? ജാഗ്രതയിലറിയാം

തിരുവനന്തപുരം: 2020 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വെള്ളം എന്ന ചിത്രത്തിലെ പ്രകടനത്തിന് ജയസൂര്യ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള പുരസ്‌കാരം അന്ന ബെന്‍ സ്വന്തമാക്കി. കപ്പേള എന്ന ചിത്രമാണ് പുരസ്‌കാര നേട്ടം സമ്മാനിച്ചത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം സിദ്ധാര്‍ത്ഥ് ശിവ സ്വന്തമാക്കിയപ്പോള്‍ കവിയൂരും അവാര്‍ഡ് തിളക്കത്തിലാണ്. കവിയൂര്‍ ശിവപ്രസാദിന്റെ മകനാണ് സിദ്ധാര്‍ത്ഥ് ശിവ. ദ ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍ ആണ് മികച്ച ചിത്രം.

Advertisements

മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം കപ്പേള എന്ന ചിത്രത്തിലൂടെ മുസ്തഫ സ്വന്തമാക്കി. മികച്ച സ്വഭാവ നടന്‍ സുധീഷാണ്.
അയ്യപ്പനും കോശിയും മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. 30 ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി അന്തിമ പട്ടികയിലുണ്ടായിരുന്നത്. സുഹാസിനി മണിരത്‌നമാണ് ജൂറി അധ്യക്ഷ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മികച്ച രണ്ടാമത്തെ ചിത്രം: തിങ്കളാഴ്ച നിശ്ചയം (സെന്ന ഹെഗ്‌ഡേ), മികച്ച സ്വഭാവ നടി: ശ്രീരേഖ (വെയില്‍)മികച്ച കഥാകൃത്ത്: സെന്ന ഹെഗ്‌ഡെ (തിങ്കളാഴ്ച നിശ്ചയം)മികച്ച തിരക്കഥാകൃത്ത്: ജിയോ ബേബി (ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍)മികച്ച കുട്ടികളുടെ ചിത്രം: ഗുണാമിമികച്ച ബാലതാരം (ആണ്‍കുട്ടി): നിരഞ്ജന്‍ എസ് (കാസിമിന്റെ കടല്‍)മികച്ച ബാലതാരം (പെണ്‍കുട്ടി): അരവ്യ ശര്‍മ്മ (ബാര്‍ബി)മികച്ച ക്യാമറാമാന്‍: ചന്ദ്രു സെല്‍വരാജ് (കയറ്റം)മികച്ച ഗാനരചയിതാവ്: അന്‍വര്‍ അലി (മാലിക്, ഭൂമിയെല മനോഹര സ്വകാര്യം)മികച്ച സംഗീതസംവിധായകന്‍ (ഗാനങ്ങള്‍): എം. ജയചന്ദ്രന്‍ (സൂഫിയും സുജാതയും), വാതുക്കല് വെള്ളരിപ്രാവ് (ഗാനം)മികച്ച സംഗീതസംവിധായകന്‍ (പശ്ചാത്തല സംഗീതം): എം. ജയചന്ദ്രന്‍ (സൂഫിയും സുജാതയും)പിന്നണി ഗായകന്‍: ഷഹബാസ് അമന്‍ഗാനങ്ങള്‍: സുന്ദരനായവനേ… (ഹലാല്‍ ലവ് സ്റ്റോറി)ആകാശമായവളേ…. (വെള്ളം)

സംവിധായകന്‍ ഭദ്രന്‍, കന്നഡ സംവിധായകന്‍ പി.ശേഷാദ്രി എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷര്‍.ദേശീയ ചലച്ചിത്രപുരസ്‌കാര മാതൃകയില്‍ രണ്ട് തരം ജൂറികളാണ് ഇത്തവണ അവാര്‍ഡ് വിലയിരുത്തുന്നത്. അവാര്‍ഡിനായി സമര്‍പ്പിച്ച എന്‍ട്രികളുടെ എണ്ണം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ വിധിനിര്‍ണയ സമിതിയ്ക്ക് ദ്വിതല സംവിധാനം ഏര്‍പ്പെടുത്തി നിയമാവലി പരിഷ്‌കരിച്ചിരുന്നതിനെ തുടര്‍ന്ന് വരുന്ന ആദ്യത്തെ അവാര്‍ഡ് നിര്‍ണയമാണിത്.

പ്രാഥമിക ജൂറിയില്‍ എട്ട് അംഗങ്ങളും അന്തിമ ജൂറിയില്‍ ഏഴ് അംഗങ്ങളുമാണുള്ളത്. എഡിറ്റര്‍ സുരേഷ് പൈ, ഗാനരചയിതാവ് മധു വാസുദേവന്‍, നിരൂപകന്‍ ഇ.പി. രാജഗോപാലന്‍, ഛായാഗ്രാഹകന്‍ ഷെഹ്‌നാദ് ജലാല്‍, എഴുത്തുകാരി രേഖാ രാജ്, തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയസമിതിയിലെ അംഗങ്ങള്‍.

ഛായാഗ്രാഹകന്‍ സി.കെ. മുരളീധരന്‍, സംഗീത സംവിധായകന്‍ മോഹന്‍ സിതാര, സൗണ്ട് ഡിസൈനര്‍ ഹരികുമാര്‍ മാധവന്‍ നായര്‍, നിരൂപകനും തിരക്കഥാകൃത്തുമായ എന്‍. ശശിധരന്‍ എന്നിവര്‍ അന്തിമജൂറിയിലെ അംഗങ്ങളാണ്. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് ഇരുസമിതികളുടെും മെമ്പര്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കും.നിരൂപകന്‍ ഡോ. പി.കെ. രാജശേഖരനാണ് രചനാവിഭാഗം ജൂറിയുടെ ചെയര്‍മാന്‍. ചലച്ചിത്ര നിരൂപകരായ ഡോ. മുരളീധരന്‍ തറയില്‍, ഡോ. ബിന്ദുമേനോന്‍, സി. അജോയ് (മെമ്പര്‍ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങള്‍.നാലു കുട്ടികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ 80 ചിത്രങ്ങളാണ് 2020ലെ കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡിനായി മത്സരിച്ചത്.

Hot Topics

Related Articles