വെള്ളപ്പൊക്കം അടിയന്തിര നടപടി സ്വീകരിക്കണം; ബിജെപി ജില്ലാ പ്രസിഡന്റ് വി എ സൂരജ്

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ കനത്ത മഴയും വെള്ളപ്പൊക്കവും രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളെ മാറ്റിപാർപ്പിക്കുന്നതിനും അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനും ആവശ്യമായ മുൻ കരുതൽ സ്വീകരിക്കാൻ ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ സേനയും മുൻ കൈ എടുക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി എ സൂരജ് വെൺമേലിൽ ആവശ്യപ്പെട്ടു.

മലയാലപ്പുഴയിലും കൊക്കത്തോട്ടിലും ഉരുൾ പൊട്ടൽ ഉണ്ടായ സാഹചര്യത്തിൽ ജനങ്ങൾ ഭയാശങ്കയിൽ ആണ്. 2018 ൽ സംഭവിച്ചപോലെ അപ്രതീക്ഷിതമായി ഡാമുകൾ തുറന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ നേരത്തെ തന്നെ അറിയിപ്പുകൾ നൽകാനും ജനങ്ങളെ മാറ്റി പാർപ്പിക്കാനും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.

Hot Topics

Related Articles