തൊടുപുഴയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ ഒഴുക്കില്‍പ്പെട്ടു; പെണ്‍കുട്ടി മരിച്ചു

ഇടുക്കി: തൊടുപുഴ അറക്കുളം മൂന്നുങ്കവയലില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ പാലത്തില്‍ നിന്നും ഒഴുക്കില്‍ പെട്ട് പുഴയില്‍ വീണു. അപകടത്തില്‍ കാറിലുണ്ടിയിരുന്ന പെണ്‍കുട്ടി മരിച്ചു. കൂടെയുണ്ടായിരുന്ന ഒരാളെ കാണാനില്ല. ഇയാള്‍ക്കായുളള തിരച്ചില്‍ നടക്കുകയാണ്.

Advertisements

തൊടുപുഴ രജിസ്ട്രേഷനിലുളള വെളള സ്വിഫ്റ്റ് കാറാണ് അപകടത്തില്‍ പെട്ടത്. പെണ്‍കുട്ടിയുടെ മൃതദേഹം അടുത്തുളള കണിയാന്‍ തോട്ടില്‍ നിന്നാണ് ലഭിച്ചത്. എത്രപേരാണ് കാറിലുണ്ടായിരുന്നതെന്ന് പൂര്‍ണമായ വിവരം ലഭിച്ചിട്ടില്ല.

Hot Topics

Related Articles