തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്നത് കൊള്ളക്കാരുടെ ഭരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭരണത്തിന്റെ മറവില്‍ സിപിഎം അഴിമതി നടത്തുന്നുവെന്നും കമഴ്ന്നു വീണാല്‍ കാല്‍പ്പണം എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയെന്നും സതീശൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കേരളത്തില്‍ നടക്കുന്നത് കൊള്ളക്കാരുടെ ഭരണമാണെന്നത് പറയാതെ വയ്യ. കരുവന്നൂരില്‍ തട്ടിപ്പ് നടത്തിയത് സിപിഎം ഉപസമിതി എന്നാണ് ഇ.ഡി പറയുന്നത്. ഭരണത്തില്‍ മറവില്‍ അഴിമതി നടത്തുകയാണ് സിപിഎം നേതാക്കള്‍.
കമഴ്ന്നു വീണാല്‍ കാല്‍പ്പണം എന്നതാണ് നിലവിലെ അവസ്ഥ. ഒരു രാത്രി മുഴുവൻ മഴ പെയ്തപ്പോള്‍ തിരുവനന്തപുരം മുഴുവൻ വെള്ളമായി. ഇതാണ് കെ റെയില്‍ പദ്ധതിക്കെതിരായ സമര കാലത്ത് പ്രതിപക്ഷം പറഞ്ഞത് അഴിമതിയും കെടുകാര്യസ്തതയുമാണ് സര്‍ക്കാരിൻ്റെ മുഖമുദ്ര. സാമ്ബത്തിക പ്രതിസന്ധി ഉള്ളപ്പോഴും കോടികള്‍ മുടക്കി ‘കേരളീയം’ നടത്തുന്നു. സി.പി.എം ബന്ധമുള്ളവര്‍ക്ക് പണം നല്‍കാനുള്ള പരിപാടിയാണത്. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടത് പാര്‍ട്ടിയാണ്. പൊതുഖജനാവില്‍ നിന്നുള്ള പണമല്ല അതിന് ചെലവഴിക്കേണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരോഗ്യ മന്ത്രിയുടെ ഓഫീസിന് എതിരായ അഴിമതി ആരോപണത്തില്‍ പിടിയിലായവര്‍ സി പി എം – സി.പി ഐ ബന്ധമുള്ളവരാണ്. മുഖ്യമന്ത്രി വായില്‍ തോന്നിയത് വിളിച്ചു പറയരുത്. പ്രതിപക്ഷത്തിന് എതിരായ ആരോപണത്തിന് മുഖ്യമന്ത്രിയുടെ കൈവശം തെളിവ് ഉണ്ടോ… അഖില്‍ മാത്യുവിന് ബാസിത്ത് മെസേജ് അയച്ചപ്പോള്‍ തന്നെ എന്തു കൊണ്ട് പരാതി നല്‍കിയില്ല? ആരോപണത്തില്‍ അല്ല അന്വേഷണം നടക്കുന്നത്. നിലവിലെ അന്വേഷണത്തില്‍ ദുരൂഹതയുണ്ട്”. സതീശൻ പറഞ്ഞു