തിരുവനന്തപുരം : സംസ്ഥാനത്ത് ഭരണഘടന സംവിധാനം തകര്‍ക്കാൻ ഗവര്‍ണര്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നുവെന്ന് എ കെ ബാലൻ. മുൻ കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവത്തിന്റെ കാല് കഴുകിയ വെള്ളം കുടിക്കണം ആരിഫ് മുഹമ്മദ് ഖാൻ എന്നും എന്ത് അസുഖമാണ് ഗവര്‍ണര്‍ക്ക് എന്നും അദ്ദേഹം പ്രതികരിച്ചു.
600 പൊലീസുകാരെ മുന്നില്‍ നിര്‍ത്തിയാണ് ഗവര്‍ണര്‍ എസ്എഫ്ഐയെ വെല്ലുവിളിക്കുന്നത് എന്നും എസ്എഫ്ഐ ഗവര്‍ണറെ ശാരീരികമായി ഒന്നും ചെയ്യില്ല എന്നും ഇതിന്റെ പേരില്‍ ഗവര്‍ണര്‍ക്ക് ഏര്‍പ്പെടുത്തിയ പൊലീസ് സുരക്ഷ സര്‍ക്കാര്‍ പിൻവലിക്കണമെന്നും ഗവര്‍ണറുടെ സുരക്ഷ വേണമെങ്കില്‍ എസ്എഫ്ഐ ഏര്‍പ്പെടുത്തുമെന്നും ആണ് എകെ ബാലൻ പറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതുപോലെ തന്നെ ആരുടേയും ഔദാര്യത്തിലല്ല എസ്എഫ്ഐ വളര്‍ന്നതെന്നും എകെ ബാലൻ വ്യക്തമാക്കി. ഏതെങ്കിലും ഒരു സംഘടനയുടെ വാലാട്ടി പ്രസ്ഥാനമല്ല എസ്എഫ്ഐ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.