കേരള സ്റ്റേറ്റ് ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ കുമാരനല്ലൂർ മേഖലാ സമ്മേളനം: വാഹന പ്രചരണ ജാഥ നടത്തി; വീഡിയോ കാണാം

കോട്ടയം: കേരള സ്റ്റേറ്റ് ഹയർ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ കുമാരനല്ലൂർ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി വാഹന പ്രചരണ ജാഥ നടത്തി. ആർപ്പൂക്കരയിൽ നിന്നും സംക്രാന്തിയിലേയ്ക്കു നടന്ന വാഹന പ്രചാരണ ജാഥ സംസ്ഥാന സമിതി അംഗം വിനോദ് അപ്പോഴി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റെജി സുവർണ, സെക്രട്ടറി പ്രിൻസ് മെറിസ്റ്റം, ജനറൽ കൺവീനർ മാതാ ലിജോ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

Advertisements

സമ്മേളനം ജൂലൈ ഒൻപതിനും പത്തിനും സംക്രാന്തി എ.കെ.ടി.എ ഭവനിലാണ് നടക്കുന്നത്. ജൂലൈ പത്തിന് രാവിലെ 10.30 ന് യൂണിറ്റ് വൈസ് പ്രസിഡന്റ് രാജേഷ് ദേവീശ്രീ പതാക ഉയർത്തും. 10.45 ന് നടക്കുന്ന സമ്മേളം സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി ബാലൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് റെജി സുവർണ യോഗത്തിൽ അധ്യക്ഷത വഹിക്കും. ട്രഷറർ അരുൺ ഫിലിപ്പ് കണക്ക് അവതരിപ്പിക്കും. ജോ.സെക്രട്ടറി ടി ആന്റ് ടി ഡെക്കറേഷൻ പി.ആർ ദിനേശൻ റിപ്പോർട്ട് അവതരിപ്പിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം എൻഫോഴ്‌സമെന്റ് ആർ.ടി.ഒ ജി.അനീഷ്‌കുമാർ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തും. കോട്ടയം ജില്ലാ പ്രസിഡന്റ് ഭാരത് ഹയറിംങിലെ ബാലകൃഷ്ണൻ , ജില്ലാ സെക്രട്ടറി ജോ്ൺ ജേക്കബ് (സാലി) എന്നിവർ ആശംസ അർപ്പിക്കും. സെക്രട്ടറി പ്രിൻസ് മരിസ്റ്റം സ്വാഗതവും, കൺവീനർ പി.ഡി ബിജോ നന്ദിയും പറയും.

Hot Topics

Related Articles